ഫാഷനിൽ ഏറെക്കുറെ നടിമാർക്കൊപ്പം നിൽക്കുന്ന ഗായികയാണ് റിമി ടോമി. സ്റ്റൈലിഷ് ലുക്കിലുളള തന്റെ ചിത്രങ്ങൾ റിമി ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഗൗണിലുളള റിമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ലൈറ്റ് പിങ്ക് നിറത്തിലുളള സ്ലീവ്‌ലെസ് ഗൗണിലും പിസ്ത ഗ്രീൻ നിറത്തിലുളള ഗൗൺ ധരിച്ച റിമിയുടെ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. ഗൗണിൽ റിമിയെ കാണാൻ സുന്ദരിയാണെന്നും പ്രായം കുറഞ്ഞു വരികയാണെന്നുമാണ് ആരാധകരുടെ കമന്റ്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
ഗായിക, അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധ പതിപ്പിച്ച റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരെയും അതിശയപ്പെടുത്തുന്ന മേക്കോവറാണ് റിമി നടത്തിയത്. തന്റെ മേക്കോവറിനു പിന്നിൽ വർക്കൗട്ടും യോഗയും മാത്രമാണെന്ന് റിമി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
Read Mor: എന്റെ നെഞ്ചാകെ നീയല്ലേ; റിമിക്കൊപ്പം വേദിയിൽ എത്തിയ കൺമണിയും കുട്ടാപ്പിയും
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് എത്തിയത്. ജയറാം നായകനായ ‘തിങ്കള്‍ മുതല്‍ വെള്ളിവരെ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും കടന്നു. പക്ഷേ, ടിവി ഷോകളിൽ ജഡ്ജായിട്ടാണ് റിമി ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.