താരങ്ങളുടെ ഫൊട്ടോഷൂട്ടുകൾ പലപ്പോഴും ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരാറുണ്ട്. അടുത്തിടെ നടി റിമ കല്ലിങ്കൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഹാൻഡ് എബ്രോയിഡറി വർക്ക് ചെയ്ത ഹിമാചൽ ബലൂൺ സ്ലീവ് സ്ലിറ്റ് ഡ്രസ്സായിരുന്നു ഷൂട്ടിനായി റിമ അണിഞ്ഞത്. രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഈ പേസ്റ്റല്‍ ബ്ലൂ കളറിലുള്ള ഡ്രസ്സ് ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും ശ്രദ്ധ കവരുന്നതാണ്.
Read more: അഹാനയും ഹൻസികയും ധരിച്ച ഈ ഡ്രസ്സിന്റെ വിലയറിയാമോ?
ഈ ഡ്രസ്സിന്റെ വില എത്രയെന്നറിയാമോ? 119,500 രൂപയാണ് രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഈ വസ്ത്രത്തിന്റെ വില.

ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.
‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.