/indian-express-malayalam/media/media_files/2025/11/11/rice-water-hair-spray-fi-2025-11-11-14-49-04.jpg)
റൈസ് വാട്ടർ ഹെയർ സ്പ്രേ | ചിത്രം: ഫ്രീപിക്
ചർമ്മത്തിൽ മുഖക്കുരു, ടാൻ എന്നിവ പോലെ തലമുടിയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. മുടി കൊഴിച്ചിൽ, താരൻ, അകാല നര, വരണ്ട ശിരോ ചർമ്മം, ചൊറിച്ചിൽ ഇവയൊക്കെ മിക്ക ആളുകളും നേരിടുന്നവയാണ്. ആഹാര രീതി, ജീവിത ശൈലി, ഹോർമോൺ വ്യതിയാനം തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. തുടക്കത്തിൽ തന്നെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം.
Also Read: ഒരു സ്പൂൺ പാൽ മതി, ഇനി പോക്കറ്റ് കാലിയാക്കുന്ന ക്ലെൻസറുകൾ വേണ്ട
ആഹാരം എന്നതിലുപരി മുടി പരിചരണത്തിന് സഹായിക്കാൻ തക്ക ധാരാളം പോഷകങ്ങൾ അരിയിൽ അടങ്ങിയിട്ടുണ്ട്. കൊറിയൻ സൗന്ദര്യ പരിചരണത്തിലെ പ്രധാന ചേരുവയാണിത്. ചോറ് വേവിച്ച വെള്ളവും, അരി കുതിർക്കാൻ ഉപയോഗിച്ച വെള്ളവും ഇങ്ങനെ മറ്റിവയ്ക്കാവുന്നതാണ്.
അരിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കെരാറ്റിൻ ഉത്പാദനത്തിന് സഹായിക്കും. ഇത് മുടിക്ക് സംരക്ഷണം ഉറപ്പാക്കും. വിറ്റാമിൻ ബി, വിറ്റാമിൻ ഇ, ഇനോസിറ്റോൾ എന്നിവ ഹെയർഫോളിക്കിളുകളെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ മുടി കൊഴിച്ചിൽ തടയാം. ചോറിന് സ്വാഭാവികമായി സ്റ്റാർച്ച് പ്രകൃതമാണ്. ഇത് തലമുടിക്ക് മിനുസവും തിളക്കവും നൽകും.
Also Read: കിടക്കുന്നതിനു മുമ്പ് ഇത് ഉപയോഗിച്ച് മുഖം കഴുകൂ, ഒറ്റ ഉപയോഗത്തിൽ മാറ്റം അറിയാം
ചേരുവകൾ
- അരി- 1/2 കപ്പ്
- വെള്ളം- 3 കപ്പ്
തയ്യാറാക്കുന്ന വിധം
- അര കപ്പ് അരി മൂന്ന് കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- 30 മിനിറ്റിനു ശേഷം അത് അരിച്ചെടുക്കാം.
- ഈ വെള്ളം 24 മുതൽ 48 മണിക്കൂർ വരെ പുളിപ്പിക്കാൻ മാറ്റി വയ്ക്കാം.
- ശേഷം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
Also Read: ഇത്തിരി കുഞ്ഞൻ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം 5 മിനിറ്റിൽ, ഇതൊരു നുള്ള് മതി
ഉപയോഗിക്കേണ്ട വിധം
റൈസ് വാട്ടറും വെള്ളവും തുല്യ അളവിലെടുത്ത് ഉപയോഗിക്കാം. നനവുള്ള തലമുടിയിലും ശിരോചർമ്മത്തിലും റൈസ് വാട്ടർ ഒഴിച്ച് മൃദുവായി മസാജ് ചെയ്യാം. അൽപ സമയം വിശ്രമിച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിച്ചു നോക്കൂ.
റൈസ് വാട്ടറിൻ്റെ ഗുണം വർധിപ്പിക്കാൻ പെപ്പൻമിൻ്റ് ഓയിലോ, റോസ്മേരി ഓയിലോ അതിലേയ്ക്കു ചേർക്കാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കണ്ണിനടിയിലെ കറുപ്പും ചുളിവുകളും കുറയ്ക്കാം, ഉറങ്ങുന്നതിനു ഇത് മുമ്പ് പുരട്ടി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us