scorecardresearch
Latest News

തിളക്കമുള്ള ചർമ്മം വേണോ? അരിപ്പൊടിയും തക്കാളി ജ്യൂസും കൊണ്ടൊരു ഫെയ്സ് പാക്ക്

ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അരിപ്പൊടി സഹായിക്കും

rice flour, beauty, ie malayalam

ചർമ്മ സംരക്ഷണത്തിന് വിപണിയിൽനിന്നുള്ള വില കൂടിയ സാധനങ്ങൾ വാങ്ങി പണം കളയേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തെ തിളക്കമുള്ളതാക്കാം. അരിപ്പൊടി തിളക്കമുള്ള ചർമ്മം നേടാൻ സഹായിക്കും. നല്ലൊരു സ്ക്രബർ കൂടിയാണ് അരിപ്പൊടി.

ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അരിപ്പൊടി സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും, ചർമ്മത്തിന് നിറം നൽകാനും, സൺ ടാൻ നീക്കാനും, ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും അരിപ്പൊടി ഫെയ്സ് മാസ്ക് ഉപയോഗിക്കാം.

അരിപ്പൊടി, തക്കാളി ജ്യൂസ് ഫെയ്സ് പാക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ചർമ്മത്തിന് തിളക്കം നൽകുന്നവയുമാണ്.

ചേരുവകൾ

  • ഒരു തക്കാളിയുടെ ജ്യൂസ്
  • ഒരു ടേബിൾസ്പൂൺ അരിപ്പൊടി
  • ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിൽ

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ, അരിപ്പൊടി, തക്കാളി നീര്, ഒലിവ് ഓയിൽ എന്നിവ ഒരുമിച്ച് ചേർക്കുക.
  • ഈ പാക്ക് ചർമ്മത്തിൽ പുരട്ടി 15-20 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക.
  • മികച്ച ഫലം ലഭിക്കുന്നതിന്, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക, ദിവസത്തിൽ ഒരിക്കൽ ഈ മാസ്ക് പ്രയോഗിക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Rice flour and tomato juice face pack for glowing skin

Best of Express