/indian-express-malayalam/media/media_files/2025/02/20/Mpm8rdNcsHicSHCsmQh5.jpg)
പ്രകൃതി ദത്തമായ ചേരുവകൾ കലർന്ന ഉത്പന്നങ്ങൾക്ക് ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അതിനായി വേണ്ട ചേരുവകൾ വീട്ടിൽ തന്നെ ലഭ്യമാണ്. അത്തരത്തിലൊന്നാണ് അരിപ്പൊടിയും തൈരും ഉപയോഗിച്ചുള്ള ഈ ബ്ലീച്ച്.
/indian-express-malayalam/media/media_files/2025/02/19/rice-curd-skincare-ws-06-340075.jpg)
ചേരുവകൾ
അരിപ്പൊടി- 2 ടേബിൾസ്പൂൺ, തൈര്- 1 ടേബിൾസ്പൂൺ, തേൻ- ആവശ്യത്തിന്, റോസ് വാട്ടർ- ആവശ്യത്തിന്
/indian-express-malayalam/media/media_files/2025/02/19/rice-curd-skincare-ws-08-960310.jpg)
അരിപ്പൊടി ഒരു നാച്യുറൽ സ്ക്രബ്ബാണ്. ഇത് മുഖത്തെ കരുവാളിപ്പ്, പാടുകൾ അടിഞ്ഞു കൂടിയ എണ്ണ അഴുക്ക് എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. തൈരിന് ബ്ലീച്ചിങ് സവിശേഷതകളുണ്ട്. അത് ചർമ്മത്തിൽ ആഴ്ന്നിറങ്ങി തിളക്കവും മൃദുത്വവും നൽകും.
/indian-express-malayalam/media/media_files/2025/02/19/rice-curd-skincare-ws-05-715364.jpg)
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ തൈരിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് തേനും അൽപം റോസ്വാട്ടറും കലർത്തിയെടുക്കാം.
/indian-express-malayalam/media/media_files/2025/02/15/HY8315XDbE7UDvRQhxVI.jpg)
ഉപയോഗിക്കേണ്ട വിധം
വൃത്തിയായി കഴുകിയ മുഖത്ത് തയ്യാറാക്കിയ മിശ്രിതം ബ്രെഷ് ഉപയോഗിച്ചോ കൈകൾ കൊണ്ടോ പുരട്ടാം. ശേഷം 20 മിനിറ്റ് വിശ്രമിക്കാം. കഴുകുന്നതിനു മുമ്പായി കൈകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. | ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us