scorecardresearch

Rhea Singha Crowned Miss Universe India 2024: മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടി പതിനെട്ടുകാരി റിയ സിൻഹ

Rhea Singha, Miss Universe India 2024: ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിലായിരുന്നു ഗുജറാത്ത് സ്വദേശിയായ റിയ വിജയിയായത്

Rhea Singha, Miss Universe India 2024: ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിലായിരുന്നു ഗുജറാത്ത് സ്വദേശിയായ റിയ വിജയിയായത്

author-image
Lifestyle Desk
New Update
news

Rhea Singha's Miss Universe India 2024: റിയ സിൻഹ

Rhea Singha: 2024 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടി റിയ സിൻഹ (18). രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിലായിരുന്നു ഗുജറാത്ത് സ്വദേശിയായ റിയ വിജയിയായത്. 2015ലെ മിസ് യൂണിവേഴ്സ് ഇന്ത്യ ഉർവശി റൗട്ടേലയാണ് റിയയെ കിരീടം അണിയിച്ചത്. നവംബറിൽ മെക്സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക റിയ സിൻഹയാണ്.

Advertisment

''ഇന്ന് ഞാൻ മിസ് യൂണിവേഴ്സ് ഇന്ത്യ 2024 പട്ടം നേടി. ഈ കിരീടം ചൂടാനായി വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. മുൻപ് കിരീടം ചൂടിയവരാണ് എനിക്ക് പ്രചോദനമായത്,'' മത്സരശേഷം റിയ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ലാർജ് ഓഫ് ജിഎൽഎസ് യൂണിവേഴ്‌സിറ്റിയിലെ അംബാസഡറാണ് റിയ. അവിടെയാണ് റിയ ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്‌സ് പഠിക്കുന്നത്. മോഡൽ കൂടിയാണ്. 

ഇത്തവണ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും മത്സരത്തിൽ പങ്കെടുത്തത് കഠിനാധ്വാനികളായ പെൺകുട്ടികളാണെന്നും ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്ന ഉർവശി റൗട്ടേല പറഞ്ഞു.

Advertisment

Read More

Miss Universe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: