scorecardresearch
Latest News

Skincare: റെറ്റിനോൾ ഉപയോഗിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ചർമ്മസംരക്ഷണത്തിൽ മികച്ച ഫലം തരുന്ന സൂപ്പർ സ്റ്റാർ പ്രൊഡക്റ്റുകളിൽ ഒന്നായ റെറ്റിനോൾ സ്കിൻ കെയർ ദിനചര്യയിൽ ഉൾപ്പെടുത്തും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Skincare: റെറ്റിനോൾ ഉപയോഗിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Retinol Benefits: ചർമ്മ സംരക്ഷണം ഉറപ്പാക്കുന്ന മികച്ച പ്രതിവിധികളിലൊന്നാണ് റെറ്റിനോൾ. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുവാൻ റെറ്റിനോൾ സഹായിക്കുന്നു. വിറ്റാമിൻ എ യിൽ നിന്ന് ഉണ്ടാകുന്ന റെറ്റിനോയ്ഡ്സ് എന്ന ഘടക പദാർത്ഥങ്ങളുടെ വിഭാഗത്തിൽപെട്ടതാണ് റെറ്റിനോൾ. കൊളാജൻ ഉത്പാദനത്തെ ഇത് ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ചുളിവുകൾ അകറ്റുകയും കരുവാളിപ്പിൽ നിന്നും മോചനം നൽകുകയും ചെയ്യുന്നു. പല ആന്റി-ഏജിംഗ് സെറമുകളിലും ക്രീമുകളിലും റെറ്റിനോൾ വ്യാപകമായി ഉപയോഗിക്കുന്നു.

പലവിധ ചർമ്മ പ്രശ്നങ്ങളിൽ നിന്നും പരിഹാരം നൽകാൻ റെറ്റിനോളിന് അപാരമായ കഴിവുണ്ട്. അതിനാൽ തന്നെ ചർമ്മരോഗവിദഗ്ധർക്കും ഏറെ പ്രിയപ്പെട്ടതാണ് റെറ്റിനോൾ. മികച്ച ഫലങ്ങൾക്കായി റെറ്റിനോൾ എങ്ങനെ ഉപയോഗിക്കണമെന്നു നോക്കാം.

നിങ്ങൾറെറ്റിനോൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഫലം നിങ്ങൾ അതെങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ ഉൽപ്പന്നം എപ്പോഴും നല്ല രീതിയിൽ തന്നെ ചർമ്മത്തെ ബാധിക്കണമെന്നില്ല. ചിലപ്പോൾ ഇത് ചർമ്മം വരണ്ടതാക്കുകയും ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടാനുമൊക്കെ കാരണമാവും. അതിനാൽ തന്നെ റെറ്റിനോൾ ഉപയോഗിച്ച് തുടങ്ങുന്നതിനു മുൻപ് എപ്പോഴും ചർമ്മരോഗവിദഗ്ധനെ സമീപിക്കുന്നത് നല്ലതായിരിക്കും. മിക്ക ചർമ്മരോഗവിദഗ്ധരും ആദ്യം കുറഞ്ഞ സാന്ദ്രതയിലുള്ള (0.25% അല്ലെങ്കിൽ 0.3%) ഉൽപ്പന്നങ്ങളിൽ നിന്നാരംഭിക്കുവാൻ നിർദ്ദേശിക്കുകയും ചർമ്മം എങ്ങനെ റെറ്റിനോളിനോട് പ്രതികരിക്കുന്നു എന്ന മനസിലാക്കി പതിയെ പതിയെ സാന്ദ്രത കൂടിയ ഉല്പന്നങ്ങളിലേക്ക് നീങ്ങുവാൻ ഉപദേശിക്കുകയുമാണ് ചെയ്യുക.

ചർമ്മ സംരക്ഷണ ദിനചര്യയിൽ റെറ്റിനോൾ എങ്ങനെ ഉൾപ്പെടുത്താം

  • മുഖം കഴുകി ഐ ക്രീം പുരട്ടുക. നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള അതിലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ ഐ ക്രീം സഹായിക്കും.
  • ചർമത്തിലെ ജലാശം പൂർണമായും പോയതിനു ശേഷം മാത്രം റെറ്റിനോൾ പുരട്ടുക. വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ അതിവേഗം റെറ്റിനോൾ ആഗിരണം ചെയ്യപ്പെടും. ഇത് ചൊറിച്ചിൽ പോലുള്ള അസ്വസ്ഥത ഉണ്ടാക്കാൻ കാരണമായേക്കാം. പൊതുവെ സെറവും മൊയ്‌സ്ച്ചു‌റൈസറും പൂർണമായും ജലാംശം പോകുന്നതിനു മുൻപ് ഉപയോഗിക്കാമെങ്കിലും റെറ്റിനോൾ അങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യില്ല.
  • ഒരു നിശ്ചിത അളവിൽ റെറ്റിനോൾ എടുത്ത്, താടിയിൽ തുടങ്ങി, മുകളിലേക്കും പുറത്തേക്കും വിരലുകൾ കൊണ്ട് മസ്സാജ് ചെയ്യുന്ന രീതിയിൽ പുരട്ടുക.
  • റെറ്റിനോൾ ഉപയോഗിച്ച ശേഷം മൊയ്‌സ്ച്ച‌റൈസർ ഉപയോഗിക്കാൻ മറക്കരുത്.
  • റെറ്റിനോൾ സൂര്യ രശ്മികളോട് സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ പ്രയോഗിക്കാൻ ഓർക്കുക.

എത്ര തവണ റെറ്റിനോൾ ഉപയോഗിക്കാം
എല്ലാ ദിവസവും രാത്രി നിശ്ചിത അളവിൽ റേറ്റിനോൾ പുരട്ടുക. പുതിയ ഉത്പന്നമായതിനാൽ ഇവ ചർമ്മവുമായി പൊരുത്തപ്പെട്ടു വരാൻ ആഴ്ചകളെടുത്തേക്കാം. ആയതിനാൽ സാവധാനം സമയം എടുത്ത് മാത്രം ഇത് ഉപയോഗിച്ച് ശീലമാക്കുക. ചർമം വരളുന്നതായോ മറ്റു ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയോ ചെയ്താൽ ഉപയോഗം ആഴ്ചയിൽ ഒരു ദിവസമായി ചുരുക്കുക.

ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ ആൽഫ അല്ലെങ്കിൽ ബീറ്റാ ഹൈഡ്രോക്സി ആസിഡുകൾ അടങ്ങിയ ഉത്പന്നങ്ങളോടൊപ്പമോ അല്ലെങ്കിൽ ഫിസിക്കൽ എക്സ്ഫോളിയന്റുകൾ, സ്‌ക്രബുകൾ എന്നിവ പോലുള്ള മറ്റ് ഉത്പന്നങ്ങളോടൊപ്പമോ റെറ്റിനോൾ സംയോജിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. മൊയ്‌സ്ച്ചറൈസറിനോടൊപ്പം റെറ്റിനോൾ ഉപയോഗിക്കുന്നതാണ് ഉചിതം. ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കാം.

മറ്റു ചർമ്മ സംരക്ഷണ ഉത്പന്നങ്ങളും ഉപയോഗിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ പരമാവധി അവ റെറ്റിനോൾ ഉപയോഗിക്കുന്ന സമയത്ത്‌ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക . “വിറ്റാമിൻ സി പകൽസമയത്തും ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുന്ന റെറ്റിനോൾ രാത്രിയിലും ഉപയോഗിക്കുന്നതാവും ഉചിതം,” ഡോക്ടർ ജെസൺ എമർ പറയുന്നു.

മിക്ക ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോഴും ഫലത്തിനായി നമ്മൾ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുന്നു. ഒരു ഉത്പന്നം നമ്മൾ തിരഞ്ഞെടുത്തു ഉപയോഗിക്കുവാനായി തുടങ്ങുമ്പോൾ അതിന്റെ ഫലം കണ്ട തുടങ്ങുവാനായി അതിന്റെതായ സമയം എടുക്കും. റെറ്റിനോളിന്റെ കാര്യത്തിലും ഇത് ബാധകമാണ്. സ്കിൻ ടെക്സ്ചറിൽ മാറ്റങ്ങൾ കാണാൻ കുറഞ്ഞത് മൂന്നു മുതൽ നാലു മാസം വരെയെടുക്കും. തുടർച്ചയായ ഉപയോഗത്തിലൂടെ, കൂടുതൽ മികച്ച മാറ്റം കണ്ടെത്താനാവും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Retinol benefits and usage skincare routine

Best of Express