26th January Republic Day 2021: നാളെ രാജ്യം 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓര്‍മ്മക്കായാണ് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നത്.
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ നിന്നും തുടങ്ങി രാജ്പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്.
ഇന്ത്യയുടെ കരുത്തായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ പൂർണപങ്കാളിത്തവും റിപ്പബ്ലിക് ദിന പരേഡിന്റെ സവിശേഷതാണ്. പരേഡിനൊപ്പം തന്നെ, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഓരോ വർഷവും പ്രദർശിപ്പിക്കപ്പെടുന്നു.
ഈ വർഷം കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിലും മാറ്റങ്ങളുണ്ട്. 8.2 കിലോമീറ്ററിലുള്ള പരേഡിന് പകരം ഇത്തവണ 3.3 കിലോമീറ്റർ ദൂരമേയുണ്ടാകുള്ളു പരേഡിന്. വിജയ് ചൗക്കിൽ നിന്ന് ആരംഭിക്കുന്ന പരേഡ് സ്റ്റേഡിയത്തിൽ അവസാനിക്കും.
Read more: ട്രാക്ടർ പരേഡിന് തയ്യാറെടുത്ത് കർഷകർ; ഡൽഹി പൊലീസ് നാല് റൂട്ടുകൾ നിർദേശിച്ചു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook