റിമൂവർ ഉപയോഗിക്കാതെ നെയിൽ പോളിഷ് കളയാനുളള ചില എളുപ്പ വഴികൾ

റിമൂവറിനു പകരം മറ്റു ചില വസ്തുക്കൾ ഉപയോഗിച്ചും നെയിൽ പോളിഷ് നീക്കം ചെയ്യാം

nail polish, remover, ie malayalam

വ്യത്യസ്ത നിറത്തിലുള്ള നെയിൽ പോളിഷ് ദിവസം തോറും മാറിമാറി ഉപയോഗിക്കുന്നവർക്ക് നെയിൽ പോളിഷ് റിമൂവർ ഒഴിച്ചു കൂടാനാവാത്തതാണ്. എന്നാൽ ചിലപ്പോൾ റിമൂവർ നോക്കുമ്പോഴായിരിക്കും കുപ്പി കാലിയാണെന്ന് മനസിലാവുക. ഇത്തരം സാഹചര്യത്തിൽ ഇനി എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കേണ്ട.

റിമൂവറിനു പകരം മറ്റു ചില വസ്തുക്കൾ ഉപയോഗിച്ചും നെയിൽ പോളിഷ് നീക്കം ചെയ്യാം. അവ എന്തൊക്കെയെന്ന് നോക്കാം.

ഹാൻഡ് സാനിറ്റൈസർ

കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാവരുടെയും കയ്യിൽ ഹാൻഡ് സാനിറ്റൈസർ ഉണ്ട്. ഇതിൽനിന്നും അൽപം ഒരു പഞ്ഞിയിൽ പുരട്ടി നഖത്തിൽ തടവുക. നെയിൽ പോളിഷിന്റെ നിറം നഷ്‌ടപ്പെടുന്നത് ഇത് തുടരുക.

Read More: പക്ഷാഘാതത്തില്‍ നിന്ന് പരിരക്ഷ നേടാന്‍ ഏഴ് കാര്യങ്ങള്‍

ടൂത്ത്പേസ്റ്റ്

പല്ല് തേക്കുന്നതിന് മാത്രമല്ല, ടൂത്ത് പേസ്റ്റിന് മറ്റ് നിരവധി ഉപയോഗങ്ങളുണ്ട്, അതിലൊന്നാണ് നെയിൽ പോളിഷ് നീക്കം ചെയ്യുന്നത്. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങളിൽ അൽപം ടൂത്ത് പേസ്റ്റ് ഉരച്ചാൽ മതിയാകും.

പെർഫ്യൂം

പെർഫ്യൂമും കുറച്ച് ടിഷ്യൂ പേപ്പറിൽ പുരട്ടി നഖത്തിൽ തടവുക. പലരും ഇത് ഫലപ്രദമാണെന്ന് അഭിപ്രായപ്പെടുന്നു.

Read More: മഞ്ഞൾ സൗന്ദര്യം വർധിപ്പിക്കുമോ? ഇതാ ചില പൊടിക്കൈകൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Remove nail polish without using a remover with these simple hacks

Next Story
Diwali 2021: Happy Deepavali 2021 Wishes, Status, Photos: പ്രിയപ്പെട്ടവർക്ക് ദീപാവലി ആശംസകൾ നേരാംDeepavali, diwali, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com