scorecardresearch
Latest News

മുഖത്തെ അനാവശ്യരോമങ്ങൾ കളയാം; വീട്ടിൽ തന്നെ ചെയ്യാം ഈ ഫേഷ്യൽ

അടുക്കളയിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഹോംമെയ്ഡ് ഫേഷ്യൽ മാസ്ക് പരിചയപ്പെടാം

മുഖത്തെ അനാവശ്യരോമങ്ങൾ കളയാം; വീട്ടിൽ തന്നെ ചെയ്യാം ഈ ഫേഷ്യൽ

പല സ്ത്രീകളും നേരിടുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണ് മുഖത്തെ അനാവശ്യമായ രോമവളർച്ച. വാക്സ് ചെയ്തും ത്രെഡ് ചെയ്തുമൊക്കെ എപ്പോഴും ഫേഷ്യൽ ഹെയറിനെ അകറ്റി നിർത്തുക സാധ്യമല്ല. അടുക്കളയിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഹോംമെയ്ഡ് ഫേഷ്യൽ മാസ്ക് പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി ബ്ലോഗറായ രുചിത ഗാഗ്.

  • ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക.
  • തുടർന്ന് ആവി പിടിക്കുക
  • സ്ക്രബ് ഉപയോഗിച്ച് മുഖത്തെ അഴുക്കുകൾ കളയാം. ഇതിനായി, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, 1 ടേബിൾ സ്പൂൺ തേൻ എന്നിവ നന്നായി മിക്സ് ചെയ്തെടുത്ത് വീട്ടിൽ തന്നെ ഹോംമെയ്ഡായി സ്ക്രബ് തയ്യാറാക്കാം.
  • ചെറുചൂടു വെള്ളത്തിൽ മുഖം നന്നായി കഴുകി ടവ്വൽ കൊണ്ട് ജലാംശം ഒപ്പിയെടുക്കുക.
  • അടുത്തഘട്ടം, ഹെയർ റിമൂവിംഗ് മാസ്ക് കൊണ്ട് ഫേഷ്യൽ ചെയ്യുകയാണ്. ഒരു ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു സ്പൂൺ പാൽ എന്നിവയാണ് ഈ മാസ്ക് തയ്യാറാക്കാൻ വേണ്ടത്. ഈ മാസ്ക് മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. നന്നായി ഉണങ്ങാൻ അനുവദിക്കുക. ഉണങ്ങി കഴിയുമ്പോൾ ഈ മാസ്ക് പതിയെ സ്ക്രബ് ചെയ്ത് കളയുക. (മുഖത്തെ രോമങ്ങൾ കൂടിയാണ് ഈ അടർന്നു പോരുന്നത് എന്നതിനാൽ നേരിയ വേദന അനുഭവപ്പെടും)
  • മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകുക.

ഈ സ്കിൻ റൂട്ടീൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പിൻതുടർന്നു നോക്കൂ, ഒരു മാസത്തിനകത്തു തന്നെ നല്ല റിസൽറ്റ് ലഭിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Remove facial hair naturally homemade facial ideas