നമ്മുടെ ജീവിതശൈലിയും ജോലിയുടെ സ്വഭാവവും നമ്മുടെ കണ്ണുകളെ സ്വാധീനിക്കുന്നുണ്ട്. ദീർഘനേരം കമ്പ്യൂട്ടറിൽ ജോലി ചെയ്യേണ്ടി വരുന്ന ജോലിയാണെങ്കിലും ഫോണിൽ തുടർച്ചയായി ബ്രൗസ് ചെയ്യുന്ന ജീവിതശൈലിയും സ്‌ക്രീൻ സമയം മാത്രമല്ല, ബ്ലൂ ലൈറ്റ് എക്സ്പോഷറും വർധിപ്പിക്കുന്നു. ഇത്തരം ജീവിതശൈലി തലവേദനയിലേക്കും മറ്റു ബുദ്ധിമുട്ടുകളിലേക്കും നയിച്ചേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ ഇത് നമ്മുടെ കണ്ണുകളെ ദുർബലമാക്കുന്നു.
കണ്ണുകളിലെ സമ്മർദ്ദം കുറയ്ക്കാനും അവ പരിപാലിക്കാനും ആയുർവേദ വിദഗ്ധയായ ഡോ. ഡിംപിൾ ജംഗ്ദ മൂന്ന് വഴികൾ നിർദ്ദേശിക്കുന്നു.
“മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പുകൾ എന്നിവയിലൂടെ ദിവസേന മണിക്കൂറുകളോളം കണ്ണുകൾ ബ്ലൂ ലൈറ്റ് എക്സ്പോഷറിന് വിധേയമാകുന്നു ,” ഡോ. ഡിംപിൾ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.
ഡോ.ഡിംപിൾ നിർദേശിക്കുന്ന ചില ടിപ്സ്,
പവർ ഗ്ലാസുകൾ ഉപയോഗിക്കാത്തവർ വായിക്കുമ്പോൾ റീഡിംഗ് ഗ്ലാസുകൾ ധരിക്കുന്നത് നല്ലതാണ്. ഇത് ബ്ലൂ ലൈറ്റ് ആക്സ്സ് കുറയ്ക്കുകയും വായിക്കുമ്പോഴുള്ള കണ്ണുകളുടെ ആയാസവും കുറയ്ക്കുന്നു. “ ബ്ലൂ ലൈറ്റ് കട്ട് ചെയ്യുന്ന ഏതെങ്കിലും റീഡിംഗ് ഗ്ലാസുകൾ ധരിച്ച് ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിക്കുക,” ഡോ ഡിംപിൾ പറഞ്ഞു.
കംപ്യൂട്ടറുകളിൽ ഒരു നീണ്ട ദിവസം ജോലി ചെയ്തതിനുശേഷം, കണ്ണുകളുടെ ആയാസം കുറയ്ക്കാൻ തണുപ്പുള്ള എന്തെങ്കിലും കണ്ണുകളുടെ മുകളിൽ വെയ്ക്കുന്നത് നല്ലതാണ്. കൂളിങ് ഇഫക്റ്റ് നൽകുന്ന ഗ്രേറ്റ് ചെയ്ത കുക്കുമ്പർ, കുക്കുമ്പർ ജ്യൂസിൽ മുക്കിയ കോട്ടൺ പാഡ് , റോസ് വാട്ടർ, ആന്റി ഇൻഫ്ലമേറ്ററിയായ ഫ്ലേവനോയ്ഡുകൾ അടങ്ങിയ ടീ ബാഗുകൾ എന്നിവ ഉപയോഗിക്കാം. ഇൻഫ്ലമേഷനും ചൂടും കുറയ്ക്കാൻ ഇത് കണ്ണിനു ചുറ്റും പുരട്ടുക.
കൺമഷിയുടെ ഒപ്പം ബദാം ഓയിലോ നെയ്യോ ചേർത്ത്, കൺപോളയുടെ താഴെ പുരട്ടുക. ഇത് നല്ല ചൂട് (പിത്ത) മെച്ചപ്പെടുത്തുകയും കണ്ണുകളിൽ കുടുങ്ങി കിടക്കുന്ന പൊടിയും മറ്റും പുറത്തുകളയാൻ ഇത് സഹായിക്കുന്നു.