scorecardresearch
Latest News

അമിതമായ രീതിയിലാണോ മുടിക്കൊഴിച്ചില്‍?; തിരിച്ചറിയാനൊരു എളുപ്പവഴി

മുടിക്കൊഴിച്ചില്‍ സാധാരണമാണ്. എന്നാൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള രീതിയിൽ അമിതമായി മുടികൊഴിയുന്നുണ്ടോ എന്നറിയാനുള്ള ഒരു എളുപ്പ വഴി നിർദ്ദേശിക്കുകയാണ് പോഷകാഹാര വിദഗ്ധയായ സിമ്രുന്‍ ചോപ്ര

അമിതമായ രീതിയിലാണോ മുടിക്കൊഴിച്ചില്‍?; തിരിച്ചറിയാനൊരു എളുപ്പവഴി

ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്നൊരു പ്രശ്‌നമാണ് മുടിക്കൊഴിച്ചില്‍. മുടി വളരുക, കൊഴിയുക എന്നിവയെല്ലാം ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി സംഭവിക്കുന്ന സാധാരണമായ കാര്യമാണ്. എന്നാൽ ക്ലോറിൻ കലർന്ന വെള്ളത്തിൽ തല കഴുകുന്നത്, പൊടിയും മാലിന്യങ്ങളും ശിരോചർമ്മത്തിൽ അടിയുന്നത്, ഹോർമോൺ വ്യതിയാനങ്ങൾ, പലവിധ രോഗങ്ങൾ, മരുന്നുകളുടെ ഉപയോഗം, ടെൻഷൻ, മുടി സംരക്ഷിക്കുന്നതിലുള്ള അലംഭാവം, തൈറോയ്ഡ് എന്നിങ്ങനെയുള്ള കാരണങ്ങൾ മൂലവും പലപ്പോഴും മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്. കാലാവസ്ഥ മാറ്റങ്ങളും ചിലരിൽ മുടിക്കൊഴിച്ചിലിനു കാരണമാവുന്നു.

മുടി കൊഴിച്ചിൽ സാധാരണമാണെങ്കിലും അമിതമായ രീതിയിൽ മുടികൊഴിയുന്നുണ്ടെങ്കിൽ പ്രത്യേകശ്രദ്ധ ആവശ്യമാണ്. അമിതമായ രീതിയിലാണോ മുടിക്കൊഴിച്ചില്‍ എന്നറിയാനുള്ള ഒരു എളുപ്പ വഴി നിർദ്ദേശിക്കുകയാണ് പോഷകാഹാര വിദഗ്ധയായ സിമ്രുന്‍ ചോപ്ര.

തലയോട്ടിയുടെ പല ഭാഗങ്ങളിലായി മുടി വലിച്ചു നോക്കുക. കൈയ്യില്‍ മുടിയിഴകള്‍ പറ്റുകയാണെങ്കില്‍ നിങ്ങളുടെ മുടി കൊഴിയുന്നുണ്ടെന്ന് മനസ്സിലാക്കാം. ഇത് മുടി നനഞ്ഞിരിക്കുമ്പോള്‍ ചെയ്യരുതെന്നും സിമ്രുന്‍ പറയുന്നു. മുടിക്കൊഴിച്ചിലിനെ പറ്റി ആധികാരിമായ അറിവു നേടാന്‍ ഒരു കേശാരോഗ്യ വിദഗ്ധനെ സമീപിക്കുന്നതാകും നല്ലതെന്നും സിമ്രുന്‍ കൂട്ടിച്ചേര്‍ത്തു.

ശരീരത്തില്‍ പോഷകങ്ങളുടെ കുറവുണ്ടാകുന്നത് മുടിക്കൊഴിച്ചിലിനു കാരണമാകാന്‍ സാധ്യതയുണ്ട്. ഭക്ഷണത്തില്‍ ചെമ്പല്ലി, മുട്ട, ഞണ്ട്, കൂണ്‍ തുടങ്ങി പ്രോട്ടീന്‍ അധികമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മുടിക്കൊഴിച്ചില്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ഹോര്‍മോണ്‍ വ്യത്യാസം, മാനസിക പിരിമുറുക്കം എന്നിവയും മുടിക്കൊഴിച്ചിലിനുളള കാരണങ്ങളായി കണക്കാകാറുണ്ട്. ഇത്തരം അവസരങ്ങളിൽ വിദഗ്ധോപദേശം നേടുന്നതാണ് ഉചിതം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Remedies for hair loss or hair fall