ജീവിതത്തിൽ എല്ലായ്‌പ്പോഴും എല്ലാത്തിനോടും നമുക്ക് Yes പറയാനാവില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ നമ്മളോട് തന്നെയാണ് ദ്രോഹം ചെയ്യുന്നത്. ചിലയിടത്തൊക്കെ നമ്മൾ NO പറഞ്ഞേ മതിയാകൂ. ആളുകളോട് നോ പറയാൻ വല്ലാതെ ഭയക്കുന്നവരെ ഒന്നു ചുറ്റും കണ്ണോടിച്ചാൽ കാണാം. നോ പറഞ്ഞാൽ കുഴപ്പമാവുമോ, ആളുകൾ എന്തു വിചാരിക്കും, മറ്റുള്ളവരുടെ അപ്രീതിയ്ക്ക് കാരണമാവുമോ തുടങ്ങിയ അനാവശ്യചിന്തകളെ മനസ്സിലേറ്റുന്നവർ. എന്നാൽ, അതു പാടില്ല, സാഹചര്യം ആവശ്യപ്പെടുന്ന ചില സമയങ്ങളിൽ നോ പറയാൻ മടിക്കരുതെന്നാണ് യോഗ ഗുരുവും ഇന്ത്യൻ യോഗ അസോസിയേഷന്റെ പ്രസിഡന്റുമായ ഡോക്ടർ ഹൻസാജി യോഗേന്ദ്ര പറയുന്നത്. ചിലപ്പോൾ ആ NOയ്ക്ക് നിങ്ങളുടെ സന്തോഷത്തിന് ഏറെ പ്രധാനമായിരിക്കുമെന്നും ഹൻസാജി കൂട്ടിച്ചേർക്കുന്നു.
ഏതൊക്കെ സാഹചര്യങ്ങളിലാണ് നോ പറയേണ്ടതെന്നും അവർ നിർദ്ദേശിക്കുന്നു.
- ഇതിൽ എന്തോ കുഴപ്പമുണ്ടെന്ന് നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്ന സാഹചര്യങ്ങളിൽ
- നിങ്ങളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ
- നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ
- എന്തെങ്കിലും വൈകാരികമായി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും മാനസികമായി ക്ഷീണിതയാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ
- നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ വരുമ്പോൾ
- ന്യായമല്ലെന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ വരുമ്പോൾ
- നിങ്ങൾക്ക് ചെയ്യാനാവില്ലെന്ന് ഉറപ്പുള്ള കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ നിർബന്ധിക്കുമ്പോൾ