scorecardresearch

സിങ്ക് ആവുന്നില്ലേ? എങ്ങനെ മൂവ് ഓൺ ചെയ്യാം?

നിങ്ങളോട് താൽപ്പര്യമില്ലാത്ത ഒരാളിൽ നിന്ന് എങ്ങനെ മുന്നോട്ട് പോകാം? ഇതാ ചില നുറുങ്ങുകൾ

നിങ്ങളോട് താൽപ്പര്യമില്ലാത്ത ഒരാളിൽ നിന്ന് എങ്ങനെ മുന്നോട്ട് പോകാം? ഇതാ ചില നുറുങ്ങുകൾ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Moving on from unrequited love | Coping with one-sided relationships | Tips for getting over someone not interested in you | Self-care after a one-sided relationship

" സങ്കടം, കോപം, നഷ്ടബോധം എന്നീ വികാരങ്ങൾ സ്വാഭാവികമെന്ന് അംഗീകരിക്കുക. ഈ വികാരങ്ങളെ അടിച്ചമർത്തുന്നതിനുപകരം പ്രോസസ്സ് ചെയ്യേണ്ടത് അത്യാവശ്യമാണ്"

വ്യക്തിയെന്ന രീതിയിൽ നിങ്ങളെ വിലമതിക്കാത്ത/ നിങ്ങളോട് വലിയ താൽപ്പര്യം കാണിക്കാത്ത ആളുകളുമായുള്ള ബന്ധത്തിൽ കുടുങ്ങി കിടക്കുന്നവർ ഏറെയുണ്ടാവും. ഒന്നുകിൽ അവർ നിങ്ങളുടെ ബന്ധം നിർവചിക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ അവർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന സാഹചര്യത്തിൽ കൊണ്ടുനിർത്തുന്നു. ഇങ്ങനെ സിങ്ക് ആവാത്ത ചില ബന്ധങ്ങളിൽ കുടുങ്ങിപ്പോവുന്ന സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്നും എങ്ങനെ മുന്നോട്ട് പോകാമെന്നും നിർദ്ദേശിക്കുകയാണ് മനശാസ്ത്ര വിദഗ്ധർ.

Advertisment

നിങ്ങളെ ആവശ്യമില്ലാത്ത ആളുകളെ പിന്തുടരുന്നതിൽ അർത്ഥമില്ല. അവരോടു ആസക്തി കാണിക്കുന്നതിനും അവരുടെ സമയത്തിനും പരിഗണനയ്ക്കും വേണ്ടി കൊതിക്കുന്നതിനും കെഞ്ചുന്നതിനു പകരം നിങ്ങൾക്ക് വില നൽകി കൊണ്ട് മുന്നോട്ടുപോവുക.

ജീവിതത്തിൽ ഒരാളെ മറികടന്നു പോവുക എന്നത് വൈകാരികമായി വെല്ലുവിളി നിറഞ്ഞ ഒരു യാത്രയാണ്. എന്നാൽ വ്യക്തിപരമായ വളർച്ചയ്ക്കും വൈകാരിക ക്ഷേമത്തിനും ആ ചുവടുവെപ്പ് വളരെ നിർണായകമാണ്.

"അത്തരം സാഹചര്യങ്ങളിൽ സങ്കടപ്പെടാനും ദുഖിക്കാനും നിങ്ങളെ സ്വയം അനുവദിക്കുക. സങ്കടം, കോപം, നഷ്ടബോധം എന്നീ വികാരങ്ങൾ സ്വാഭാവികമെന്ന് അംഗീകരിക്കുക. ഈ വികാരങ്ങളെ അടിച്ചമർത്തുന്നതിനുപകരം പ്രോസസ്സ് ചെയ്യേണ്ടത് അത്യാവശ്യമാണ്,” ചെമ്പൂരിലെ എസ്ആർവി ഹോസ്പിറ്റൽസിലെ സൈക്യാട്രി കൺസൾട്ടന്റ് ഡോ. സനിൽ സിൻഹാസൻ പറയുന്നു.

Advertisment

"പ്രത്യേകിച്ചും ഇത് ഏകപക്ഷീയമായ ബന്ധമാണെങ്കിൽ, ആ ബന്ധം സംഭവിക്കാത്തതിൽ ഒരു വ്യക്തി സ്വയം കുറ്റപ്പെടുത്താൻ തുടങ്ങുന്നു. അല്ലെങ്കിൽ സ്വയം നിഷേധാത്മകമായ സമീപനം കൈകൊള്ളുന്നു," മനശാസ്ത്രജ്ഞയായ നിഷ്ഠ കവിത ഗ്രോവർ വിശദീകരിക്കുന്നു. "നിങ്ങൾ മാത്രമാണ് ഇതിനെ കുറിച്ചോർത്ത് വിഷമിക്കുന്നതെന്നും മറ്റേയാൾ വികാരങ്ങളുടെ ഭാണ്ഡം ചുമക്കുന്നില്ലെന്നുമുള്ള സത്യം സ്വയം തിരിച്ചറിയുക. അതുവഴി മനസ്സിനുള്ളിൽ നടക്കുന്ന സംഘർഷങ്ങളിൽ നിന്നും പതിയെ മുക്തി നേടാനും സ്വയം ശാന്തമാവാനും സാധിക്കും."

“ആരെയെങ്കിലും നിരന്തരമായി പിന്തുടരുന്നത് നിങ്ങളെ വൈകാരികമായി തളർത്തിയേക്കാം. മാത്രമല്ല നിങ്ങളുടെ ആത്മവിശ്വാസത്തെയും സാരമായി ബാധിക്കും. അതിനാൽ, ആ വ്യക്തിയിൽ നിന്നും ശ്രദ്ധ മാറ്റി നിങ്ങളുടെ സ്വന്തം ജീവിതത്തിലെ നായകനാവാൻ ശ്രമിക്കുക, ആത്മവിശ്വാസം തോന്നുന്ന കാര്യങ്ങൾ ചെയ്യുക," നിഷ്ഠ കൂട്ടിച്ചേർത്തു.

പുതിയ ലക്ഷ്യങ്ങൾക്കും അതു നേടുന്നതിനുമായി നിങ്ങളുടെ ഊർജ്ജവും സമയവും ഉപയോഗിക്കുക. “ആരോഗ്യകരമായി ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക. നിങ്ങളുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഈ ദുഷ്‌കരമായ സമയത്ത് വൈകാരിക പിന്തുണ നൽകുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിക്കുക," ഡോ. സനിൽ പറയുന്നു.

ആരിൽ നിന്നും അകലാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അവരിൽ നിന്നും ബോധപൂർവമായ അകലം സൃഷ്ടിക്കുക. “അവരുടെ പ്രൊഫൈൽ ചിത്രങ്ങളും ആക്റ്റിവിറ്റികളും നിരന്തരം നിരീക്ഷിക്കുന്നതും ആ വ്യക്തിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതുമായ കാര്യങ്ങൾ ഒഴിവാക്കുക. അവ നിങ്ങൾക്ക് ഹാനികരമാണെന്ന് മാത്രമല്ല, നിങ്ങളുടെ ചിന്തകൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിലുള്ള രേഖ മങ്ങിതുടങ്ങും, നിങ്ങൾ കൂടുതൽ ആശയക്കുഴപ്പത്തിലാക്കും," നിഷ്ഠ നിർദേശിക്കുന്നു.

ഈ വ്യത്യസ്‌ത സാങ്കേതികതകളെല്ലാം പരീക്ഷിച്ചിട്ടും ഫലപ്രദമാവുന്നില്ലെന്നു തോന്നിയാൽ ഒരു പ്രൊഫഷണൽ തെറാപ്പിസ്റ്റിനെ സമീപിക്കുക. "ചിലപ്പോൾ നിങ്ങൾക്കുള്ളിലെ വൈകാരിക മുറിവുകളാവും തടസ്സമാവുന്നത്. അതിന് ശരിയായ തെറാപ്പി ആവശ്യമാണ്."

ഹീലിംഗ് അവസ്ഥയിലെത്താൻ സമയമെടുക്കും, സ്വയം ക്ഷമയോടെ കാത്തിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരാളെ മറികടക്കുക എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് മനസ്സിലാക്കുക. നിങ്ങൾ നിങ്ങളോടു തന്നെ അനുകമ്പയുള്ളവരായിരിക്കുക. സ്വയം ഹീൽ ചെയ്യാൻ ആവശ്യമായ സമയം നൽകുക. കാലക്രമേണ, പുതിയ സാധ്യതകളും വ്യക്തിഗത വളർച്ചയും നിറഞ്ഞ ശോഭനമായ ഭാവിയിലേക്കുള്ള പാതയിൽ നിങ്ങൾ എത്തിച്ചേരും.

Relationship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: