scorecardresearch
Latest News

നല്ല കേൾവിക്കാരാവാം; ബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെറുതെ കേട്ടിരുന്നതു കൊണ്ടു മാത്രം ഒരാളെ നല്ല കേള്‍വിക്കാരന്‍ എന്നു വിളിക്കാനാകില്ല.

നല്ല കേൾവിക്കാരാവാം; ബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ലരീതിയിൽ സംസാരിക്കാൻ കഴിയുക, വാക്കുകളിലേക്ക് തന്റെ ആശയങ്ങളെ മാറ്റാൻ സാധിക്കുക, മനസ്സിലുള്ളത്‌ തുറന്നുപറയാൻ കഴിയുക. ഇതെല്ലാമൊരു കഴിവാണ്. അല്ലേ? എന്നാൽ അതുപോലെയൊരു കഴിവു തന്നെയാണ് ഒരു നല്ല കേൾവിക്കാരനാവുകയെന്നതും. സൗഹൃദങ്ങളുടെയും , സ്നേഹബന്ധങ്ങളുടെയും അടിസ്ഥാനം നല്ല സംഭാഷണങ്ങളാണ്.

വെറുതെ കേട്ടിരുന്നതു കൊണ്ടു മാത്രം നല്ല കേള്‍വിക്കാരനാകണമെന്നില്ല.മറ്റുളളവര്‍ പറയുന്ന കാര്യങ്ങളിലെ ആശയങ്ങള്‍ കേട്ടു മനസ്സിലാക്കുന്നവരെ നല്ല കേള്‍വിക്കാരെന്നു വിളിക്കാവുന്നതാണ്. ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റായ റിലേഷന്‍ഷിപ്പ് പറയുന്നതനുസരിച്ച്,ഒരു നല്ല ശ്രോതാവാകാൻ ‘ആക്റ്റീവ് ലിസണിംഗ്’ പരിശീലിക്കുകയെന്നത് പ്രധാനമാണ്.

റിലേഷൻഷിപ്പിൽ എങ്ങനെയൊരു ‘ആക്റ്റീവ് ലിസ്ണറാകാം’?

കാര്യങ്ങള്‍ ഷെയര്‍ ചെയ്യുവാന്‍ ഒരു പങ്കാളി വേണം. അത്‌ ഭാര്യ, ഭര്‍ത്താവ്, കാമുകന്‍, കാമുകി, സുഹൃത്ത് അങ്ങനെ ആരുമാകാം.തന്റെ സന്തോഷവും സങ്കടങ്ങളും പങ്കിടുവാന്‍ ഒരാള്‍ എന്നതു മനുഷ്യനെ സംബന്ധിച്ചു അനിവാര്യമായ കാര്യമാണ്.
നമ്മളിലേക്കൊതുങ്ങി നമുക്ക് ജീവിക്കാൻ കഴിയും, പക്ഷെ ഒരു പരിധിവരെ മാത്രം. എത്രത്തോളം നമുക്കൊരു സങ്കടമോ സന്തോഷമോ മറ്റൊരാളോട് ഷെയർ ചെയ്തേ മതിയാകൂ എന്ന് തോന്നുന്നുവോ, അതുപോലെ തന്നെയാണ് നമ്മുടെ പങ്കാളിയ്ക്കും. അത്‌ മനസ്സിലാക്കുക എന്നതാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്‌.

  • ശ്രദ്ധയോടെ കാര്യങ്ങള്‍ കേൾക്കുക

പങ്കാളിയ്ക്ക് പറയാനുള്ളത് കേൾക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ അതിൽ മാത്രമായി ചുരുക്കുക.എന്തെങ്കിലും തിരക്കുകളുണ്ടെങ്കില്‍ അതു പിന്നത്തേയ്ക്കു മാറ്റിവയ്ക്കുക. നിങ്ങളുടെ അശ്രദ്ധകൊണ്ടോ മറ്റ് ഇടപെടലുകൾകൊണ്ടോ ആ സംഭാഷണം തടസ്സപ്പെടുത്താതിരിക്കുക.

  • ശരീരഭാഷയാണ് നിങ്ങളുടെ ഉത്തരം

‘ഹ്മ്മ്’ പറഞ്ഞോ ‘റിയാക്ട്’ ചെയ്തോ സമൂഹമാധ്യമങ്ങളിൽ സംഭാഷണങ്ങൾക്ക് ‘ഫുൾസ്റ്റോപ്പ്‌’ ഇടുന്നതുപോലെയല്ല, നേരിട്ടവർ സംസാരിക്കുമ്പോൾ ഒരു തലയാട്ടലോ മൂളലോ നല്‍കി തങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നു അവര്‍ക്കു ഉറപ്പു നല്‍കണം.അതുകൊണ്ട് ശരീരഭാഷയിലൂടെയും സജീവമായ ഒരു കേൾവിക്കാരനാവാൻ ശ്രദ്ധിക്കുക.

  • അവർ പറയുന്നതിൽ മനസ്സിലാകുന്നില്ലെങ്കിൽ? സംശയങ്ങൾ ഉണ്ടെങ്കിൽ?

അവര്‍ സംസാരിക്കുമ്പോള്‍ ഏതെങ്കിലും കാര്യത്തില്‍ സംശയം തോന്നിയാല്‍ അവര്‍ക്കു മടുപ്പു തോന്നാത്ത വിധം അതു ചോദിച്ചു മനസ്സിലാക്കാം. സംശങ്ങല്‍ ഇല്ലാതാക്കി സംഭാഷണവുമായി മുന്നോട്ടു പോകുന്നതായിരിക്കും നല്ലത്.

  • ‘നോ ജഡ്ജിംഗ്’

ഒരിക്കലും പങ്കാളിയ്ക്ക് പറയാനുള്ളത് കേട്ട് അവരെയൊ അവരുടെ സ്വഭാവത്തെയോ സാഹചര്യത്തെയോ മറ്റോ വിലയിരുത്താതിരിക്കുക. മറിച്ച് അവരെ മനസിലാക്കാൻ ശ്രമിക്കുക. ഇപ്രകാരം ജഡ്ജ് ചെയ്യുന്നവരോട് കാര്യങ്ങൾ നമ്മൾ പറയാൻ മടിയ്ക്കുന്നതുപോലെ, അവരും പിന്നീട് മടികാണിച്ചു തുടങ്ങും. അത്‌ ആ സ്നേഹബന്ധത്തെ തന്നെ ഇല്ലാതാക്കും.

  • പറഞ്ഞു കഴിഞ്ഞാൽ?

‘കേട്ട് കഴിഞ്ഞു. എന്നാ ശരി’ അതാവരുത് ഒരിക്കലും നിങ്ങളുടെ മനോഭാവം. നിങ്ങളുടേതായ ഒരു മറുപടി നൽകുന്നതിന് മുൻപ്, അവർ പറഞ്ഞതിന്റെ ഒരു ചുരുക്കം (വിശദാംശങ്ങൾ കൂടിയുള്ളത്) പറയാൻ ശ്രമിക്കുക. അവർ പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ട് എന്നൊരു ഉറപ്പും അവർക്ക് ഇതുവഴി ലഭിക്കും.

Stay updated with the latest news headlines and all the latest Relationship news download Indian Express Malayalam App.

Web Title: How to be a good listener relationship tips

Best of Express