പ്രണയത്തിലായിരിക്കുമ്പോൾ, ആ വ്യക്തി നിങ്ങൾക്ക് അനുയോജ്യനാണോ അല്ലയോ എന്ന് ഒരു തവണയെങ്കിലും ആശയക്കുഴപ്പം തോന്നാത്തവർ കുറവായിരിക്കും. നിങ്ങൾ ശരിയായ വ്യക്തിയുടെ കൂടെയാണോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന അഞ്ച് അടയാളങ്ങളെ കുറിച്ച് സംസാരിക്കുകയാണ് യോഗ ഗുരുവായ ഡോക്ടർ ഹൻസാജി യോഗേന്ദ്ര.
- അവർ മെസ്സേജ് ചെയ്യുമോ ഇല്ലയോ എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആകുലതയില്ല. കാരണം നിങ്ങൾക്കും ആ വ്യക്തിയ്ക്കുമിടയിൽ സത്യസന്ധവും വിശ്വാസയോഗ്യവുമായ തുറന്ന ആശയവിനിമയം ഉണ്ടെന്ന് നിങ്ങൾക്കറിയാം.
- നിങ്ങൾ ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോഴോ ചർച്ച ചെയ്യുമ്പോഴോ ആ വ്യക്തിയും അത് ഇഷ്ടപ്പെടുന്നു.
- നിങ്ങളുടെ ബന്ധത്തിൽ പ്ലാനുകൾ ആസൂത്രണം ചെയ്യുന്നതും നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും എപ്പോഴും നിങ്ങൾ മാത്രമല്ല.
- നിങ്ങളുടെ സന്ദേശങ്ങൾക്ക് അതേ ഊഷ്മളതയോടും സ്നേഹത്തോടും കൂടിയാണ് ആ വ്യക്തിയും സന്ദേശമയയ്ക്കുന്നത്.
- ഒരു കാരണവശാലും ഒരിക്കലും അവർ നിങ്ങളോട് അനാദരവ് കാണിക്കില്ല.
ഈ അഞ്ചു അടയാളങ്ങൾ നിങ്ങളുടെ ബന്ധത്തിൽ പ്രകടമായി കാണാനാവുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധം ആരോഗ്യകരമാണ്. പരസ്പര വിശ്വാസം, ബഹുമാനം, സ്നേഹം, കരുതൽ, മനസ്സിലാക്കൽ – പ്രണയമോ സൗഹൃദമോ ആവട്ടെ, ഈ അഞ്ചു കാര്യങ്ങൾ എല്ലാ ബന്ധത്തിലും അത്യന്താപേക്ഷികമാണ്.