/indian-express-malayalam/media/media_files/uploads/2023/10/Healthy-Relationships.jpg)
Photo Courtesy : Pixabay
ഒരു റിലേഷനിലായിരിക്കുക എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ പങ്കാളിയുമായി വിശ്വാസവും ബഹുമാനവും നിലനിർത്തി ഒരു ദൃഢമായ ബന്ധം പടുത്തുയർത്തുക എന്നത് അനിവാര്യമാണ്. നമുക്ക് ആരോഗ്യകരമായ അതിരുകൾ ഉണ്ടെങ്കിൽ അത് സംഭവിക്കാം. "അതിരുകൾ ഉണ്ടെങ്കിലും പങ്കാളികൾക്ക് അവരുടെ വ്യക്തിഗത ഇടങ്ങളുണ്ട്. വ്യക്തികൾക്ക് ബന്ധത്തിൽ സുരക്ഷിതത്വം തോന്നേണ്ടത് ആവശ്യമാണ്," മാനസികാരോഗ്യ വിദഗ്ധനും എൻസോ വെൽനെസ് സ്ഥാപകനുമായ അരൂബ കബീർ പറയുന്നു.
പങ്കാളിക്ക് നൽകുന്ന സ്വകാര്യത അവർ ബന്ധത്തിൽ സുരക്ഷിതരാണെന്ന തോന്നൽ ഉണ്ടാക്കുമെന്നും അരൂബ കൂട്ടിച്ചേർത്തു.
ബന്ധങ്ങളിൽ ഉണ്ടാവണമെന്ന് അരൂബ നിർദ്ദേശിക്കുന്ന 5 അതിർവരമ്പുകൾ ഏതെന്നു നോക്കാം
ഫിസിക്കൽ ബൗണ്ടറി
പ്രണയത്തിലായതുകൊണ്ട് നിങ്ങൾ 24 മണിക്കൂറും ഒന്നിച്ചായിരിക്കണമെന്നില്ല. എല്ലാവർക്കും അവരുടേതായ സ്പേസ് നൽകുക, വ്യക്തികൾക്ക് വളരാൻ ആ സ്പേസ് ആവശ്യമാണ്. ഓരോ വ്യക്തിയുടെയും സ്വകാര്യതയെ മാനിക്കണം. ആവശ്യവും അസ്വസ്ഥതയും തുറന്ന് സംസാരിക്കാൻ ശ്രമിക്കണം.
ഇമോഷണൽ ബൗണ്ടറി
രണ്ട് വ്യത്യസ്ത വ്യക്തികളാണ് ഒരു ഒരു റിലേഷൻഷിപ്പിൽ ഒന്നിക്കുന്നത്. പങ്കാളികൾ വ്യത്യസ്ത സാഹചര്യങ്ങൾ, അനുഭവങ്ങൾ, പശ്ചാത്തലം എന്നിവയിൽ നിന്നുള്ളവരായിരിക്കും. “അതിനാൽ വ്യക്തികൾ കാര്യങ്ങൾ/വികാരങ്ങൾ കാണിക്കുന്നതിലും പ്രകടിപ്പിക്കുന്നതിലും അനുഭവപ്പെടുന്ന രീതിയിലുമെല്ലാം വ്യത്യസ്തമായിരിക്കാം. വികാരങ്ങൾ, സ്വകാര്യത, വൈകാരിക ഇടം എന്നിവയെ പരസ്പരം ബഹുമാനിക്കുക. പരസ്പരം വികാരങ്ങളെ ഇകഴ്ത്തുകയോ അവഗണിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.”
സെക്ഷ്വൽ ബൗണ്ടറി
ഒരു ബന്ധത്തിൽ ആരോഗ്യകരവും ഉഭയസമ്മതപരവുമായ ലൈംഗിക അതിർവരമ്പുകൾ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. "ആശയവിനിമയം, സമ്മതം, കംഫർട്ട് ലെവൽ, സ്വീകാര്യത, ലൈംഗിക അതിരുകളെ ബഹുമാനിക്കൽ എന്നിവ രണ്ടുപേർക്കും സുരക്ഷിതത്വം ഫീൽ ചെയ്യാനും ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്. "
ഡിജിറ്റൽ ബൗണ്ടറി
ആളുകൾ ശാരീരികമായി ഒരുമിച്ചിരിക്കുമ്പോഴും വൈകാരികമായും മാനസികമായും അകന്നിരിക്കുന്നതിനെക്കുറിച്ചുള്ള കഥകൾ ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അതിനൊരു പ്രധാന കാരണം ഡിജിറ്റലൈസേഷനാണ്. “അതിനാൽ റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു സ്വയം മാർഗ്ഗനിർദ്ദേശങ്ങൾ തീരുമാനിക്കുന്നത് പ്രധാനമാണ്. അതേസമയം, പങ്കാളിയ്ക്ക് പ്രശ്നമില്ലെങ്കിൽ കൂടി, പങ്കാളിയുടെ വ്യക്തിഗത ഡിജിറ്റൽ സ്പേസിൽ ഇടപെടാതിരിക്കുക."
കമ്മ്യൂണിക്കേഷൻ ബൗണ്ടറി
അസുഖകരമായ ആശയവിനിമയത്തിനും തയ്യാറാകുക. “ബുദ്ധിമുട്ടുള്ള വിഷയങ്ങൾ, വികാരങ്ങൾ, സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചും ആശയവിനിമയം നടത്താം. സജീവമായി കേൾക്കുക, തടസ്സപ്പെടുത്തുന്നത് ഒഴിവാക്കുക, അല്ലെങ്കിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ശബ്ദം ഉയർത്താതെ സമചിത്തതയോടെ പ്രതികരിക്കുക എന്നിവയൊക്കെ ആരോഗ്യകരമായ ബന്ധത്തിനായി ചെയ്യേണ്ട കാര്യങ്ങളാണ്."
ആരോഗ്യകരമായ ബന്ധങ്ങൾക്ക് ശക്തമായ വൈകാരിക അടിത്തറ ഉണ്ടായിരിക്കണം. കഴിഞ്ഞ തെറ്റുകളിൽ നിന്ന് പഠിക്കുകയും നിങ്ങൾക്ക് ആ ബന്ധത്തിൽ സുരക്ഷിതത്വം തോന്നുകയും വേണം. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും ബന്ധങ്ങൾ കെട്ടിപ്പടുക്കുകയാണെങ്കിൽ, അത് ഇരുവർക്കും പൂർണ്ണമായി ആസ്വദിക്കാനും മനോഹരമായി അനുഭവിക്കാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.