ചുണ്ടിനു ചുറ്റിലും ചുണ്ടുകളുടെ കോണിലുമൊക്കെയുള്ള ചർമ്മം ഇരുണ്ടുപോവുന്നത് പലരും നേരിടുന്ന സൗന്ദര്യപ്രശ്നമാണ്. ജനിതകമായ കാരണങ്ങൾ, ഹൈപ്പര്‍-പിഗ്മെന്റേഷന്‍, ഉറങ്ങുമ്പോൾ തുപ്പൽ ഒലിച്ചിറങ്ങി അധികനേരം ചുണ്ടിൽ തങ്ങിനിൽക്കുന്നത്, ടൂത്ത് പേസ്റ്റിന്റെയോ ലിപ്സ്റ്റിക്കിന്റെയോ അലർജി, അകാന്തോസിസ് നൈഗ്രിക്കൻസ് (Acanthosis nigricans) പോലുള്ള ചർമ്മ പ്രശ്നങ്ങൾ എന്നിവ കൊണ്ടും ഇങ്ങനെ സംഭവിക്കാം.
ചുണ്ടുകളിലുണ്ടാവുന്ന ഈ കറുപ്പ് പരിഹരിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഡോ. ആഞ്ചൽ. ചുണ്ടുകൾ ഉരയ്ക്കുന്നതും ഇടയ്ക്ക് തുപ്പലാൽ ചുണ്ടുകൾ നനയ്ക്കുന്നതും ഒഴിവാക്കണമെന്നും ഡോക്ടർ ആഞ്ചൽ പറയുന്നു. സ്‌കിൻ ലൈറ്റനിംഗ് ക്രീം ദിവസത്തിൽ രണ്ടുതവണ ഉപയോഗിക്കുന്നത് ഈ പ്രശ്നത്തിൽ നിന്നും പരിഹാരം നൽകും. ഒപ്പം രാവിലെ 9 മണിക്കും 11 മണിക്കും 1 മണിക്കും 3 മണിക്കും സൺസ്‌ക്രീൻ ഉപയോഗിക്കുക. ചുണ്ടുകളുടെ കോണിൽ കറുപ്പ് കാണുന്നുവെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് വാസ്‌ലിൻ ജെല്ലി പുരട്ടാം.
ചുണ്ടിലെ കറുപ്പിനെ ലഘൂകരിക്കാൻ സഹായിക്കുന്ന ഏതാനും ലൈറ്റനിംഗ് ക്രീമുകളും ഡോക്ടർ അഞ്ചൽ പരിചയപ്പെടുത്തുന്നു.