scorecardresearch

മുടി വളർച്ചയ്ക്കും തിളക്കത്തിനും ചുവന്ന ഉളളി നല്ലതാണോ?

മുടിക്ക് ബലം നൽകാനും ആരോഗ്യകരമായ വളർച്ചയ്ക്കും ആവശ്യമായ എല്ലാ പോഷകങ്ങളും ചുവന്ന ഉളളിയിലുണ്ട്

മുടിക്ക് ബലം നൽകാനും ആരോഗ്യകരമായ വളർച്ചയ്ക്കും ആവശ്യമായ എല്ലാ പോഷകങ്ങളും ചുവന്ന ഉളളിയിലുണ്ട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
red onion, health, ie malayalam

മുടി ആരോഗ്യമുളളതും ബൗൺസിയും തിളക്കവുമുള്ളതാക്കാമെന്ന പ്രതീക്ഷയിൽ നിങ്ങൾ നിരവധി ഉൽപ്പന്നങ്ങൾ പ്രയോഗിക്കാം. നിങ്ങളുടെ മുടിക്ക് ഏറ്റവും ഗുണകരമായൊരു ഘടകം അടുക്കളയിലുണ്ടെന്ന് നിങ്ങളോട് പറഞ്ഞാൽ എന്തുചെയ്യും?. എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?. ചുവന്ന ഉള്ളിയെക്കുറിച്ചാണ് പറയുന്നത്. നിങ്ങൾക്ക് പോഷകവും താരൻ അകറ്റാനും നീളമുള്ളതും തിളക്കമുള്ളതുമായ മുടി നൽകാനും കഴിയുന്ന ലളിതമായ ഒന്നാണ് ചുവന്ന ഉളളി.

Advertisment

''ചുവന്ന ഉളളി സൾഫറിന്റെ ഒരു കലവറയാണ്, ഇത് ആന്റി ബാക്ടീരിയൽ, ആന്റി ഫംഗസ് പ്രോപ്പർട്ടികളാൽ സമ്പന്നമാണ്. അതിനാൽ, മുടിക്ക് ബലം നൽകാനും ആരോഗ്യകരമായ വളർച്ചയ്ക്കും ആവശ്യമായ എല്ലാ പോഷകങ്ങളും ഇത് നൽകും. ഇതിന്റെ നല്ല ഫലങ്ങൾ കാരണം, ഇപ്പോൾ സൗന്ദര്യ വ്യവസായത്തിന്റെ ഭാഗമാണിത്,'' ലോട്ടസ് ഹെർബൽസ് മാനേജിങ് ഡയറക്ടർ നിതിൻ പാസി പറഞ്ഞു.

Read More: മഴക്കാലത്ത് ചർമ്മം ആരോഗ്യമുളളതും തിളക്കമുളളതുമാക്കാൻ ചില സിംപിൾ ടിപ്സ്

ചുവന്ന ഉളളിയുടെ ചില ഗുണങ്ങൾ

മുടി വളർച്ചയെ സഹായിക്കും

തലയോട്ടിയിലെ പി‌എച്ച് മൂല്യം നിലനിർത്താൻ സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു, ഇതിലൂടെ മുടി വളർച്ചയെ സഹായിക്കുന്നുവെന്ന് പാസി പറഞ്ഞു.

Advertisment

മുടി കൊഴിച്ചിൽ തടയുന്നു

മലിനീകരണവും മറ്റ് ബാഹ്യ സമ്മർദ്ദങ്ങളും മൂലം മുടി ദുർബലമാകാൻ കാരണമാകുന്നു, അങ്ങനെ മുടി കൊഴിയുന്നു. ചുവന്ന ഉള്ളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ മുടി കൊഴിച്ചിൽ തടയുന്ന എൻസൈമുകൾ ഉത്പാദിപ്പിക്കുന്നു.

വരണ്ടതും കേടായതുമായ മുടിക്ക് ഗുഡ്ബൈ

അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ വരണ്ടതും കേടായതുമായ മുടിയെ സുഖപ്പെടുത്താനുള്ള മാന്ത്രിക ഘടകമാണ് ചുവന്ന ഉള്ളി. സുഷിരങ്ങളിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിലും കേടായ മുടി നന്നാക്കുന്നതിലും അതിന്റെ തിളക്കം തിരികെ കൊണ്ടുവരുന്നതിലും ചുവന്ന ഉളളിയുടെ നീര് അത്ഭുതകരമായി പ്രവർത്തിക്കുന്നുവെന്ന് പാസി വിശദീകരിച്ചു.

താരൻ, ചൊറിച്ചിൽ എന്നിവ അകറ്റും

താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ ഒഴിവാക്കാനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത ഘടകമാണ് ചുവന്ന ഉള്ളിയുടെ നീര്. ബാക്ടീരിയയുടെ നിലനിൽപ്പിന് ബുദ്ധിമുട്ടുള്ള പ്രോപ്പർട്ടീസ് ഇതിൽ അടങ്ങിയിരിക്കുന്നതിനാലാണിത്.

മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും തിളക്കം കൂട്ടുകയും ചെയ്യുന്നു

ചുവന്ന ഉള്ളിയുടെ ഗുണങ്ങൾ മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും ടെക്സ്ചർ പരിപോഷിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെട്ടതിന്റെ ഫലമായി മുമ്പെങ്ങുമില്ലാത്തവിധം മുടി തിളങ്ങാനും ഇത് സഹായിക്കുന്നുവെന്ന് പാസി പറഞ്ഞു.

Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: