ഭക്ഷണത്തിൽനിന്നും ചുവന്ന മുളക് എടുത്തുകളയുന്നവർ ജാഗ്രത. ഇത് നിങ്ങളുടെ ആയുസ്സിനെ ബാധിച്ചേക്കാം. മുളകും ആയുസ്സും തമ്മിലെന്ത് ബന്ധമെന്നല്ലേ? ബന്ധമുണ്ടെന്നാണ് അടുത്തിടെ നടന്ന പഠനം പറയുന്നത്. നിത്യവും ആഹാരത്തിൽ ചുവന്ന മുളക് ഉൾപ്പെടുത്തുന്നവർക്ക് കൊളസ്ട്രോൾ കുറവായിരുക്കുമെന്നാണ് വെർമോണ്ട് യൂണിവേഴ്സിറ്റിയിലെ ലാർനർ കോളജ് ഓഫ് മെഡിസിന്റെ പഠനം പറയുന്നത്.

ദിനം പ്രതി ചുവന്ന മുളക് കഴിക്കുന്നത് ഹൃദ്രോഗമോ അല്ലെങ്കിൽ ഹൃദയാഘാതമോ മൂലമുണ്ടാകുന്ന മരണനിരക്ക് 13 ശതമാനം വരെ കുറയ്‌ക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 23 വർഷമായി അമേരിക്കയിലെ 16,000 പേരിൽ നാഷനൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷണൽ എക്‌സാമിനേഷൻ സർവേയുടെ വിവരങ്ങൾ വിലയിരുത്തിയാണ് കണ്ടെത്തൽ.

മുളക് കഴിക്കുന്നവരിൽ ഭൂരിഭാഗവും മദ്യപാനവും പുകവലി ശീലവുമുള്ള ചെറുപ്പക്കാരായ യുവാക്കളാണ്. ഇവർക്ക് മുളക് കഴിക്കാത്തവരെ അപേക്ഷിച്ച് കൊളസ്ട്രോൾ കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ മരണവും അതിന്റെ കാരണങ്ങളുമാണ് പിഎൽഒഎസ് വൺ (PLoS ONE) പഠനം പ്രസിദ്ധീകരിച്ചത്.

മുളകിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിൻ മനുഷ്യന്റെ ശരീരത്തിന്റെ പ്രവർത്തനത്തിൽ മുഖ്യ പങ്കുണ്ട്. വർഷങ്ങൾക്ക് മുൻപേ പല രോഗങ്ങളും ഭേദമാക്കാൻ മുളകും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ