ഭംഗിയുള്ള കണ്ണുകൾ സ്ത്രീസൗന്ദര്യത്തിൽ പ്രധാനമാണ്. അതിനാൽ തന്നെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് പലരുടെയും ആത്മവിശ്വാസം ഇല്ലാതാക്കും. മേക്കപ്പിലൂടെ ഒരു പരിധിവരെ ഇവ മറികടക്കാനാവും. ചിലർ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ ചില നുറുങ്ങു വഴികൾ നോക്കാറുണ്ട്.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് വർധിക്കുന്നത് പല കാരണങ്ങളുണ്ട്. അവയിൽ പ്രധാനമായ നാലു കാരണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ജയശ്രീ.
- കണ്ണുകൾ തുടർച്ചയായി തിരുമ്മുമ്പോൾ ഉണ്ടാകുന്ന ഘർഷണം പോസ്റ്റ് ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും.
- പുകവലി അല്ലെങ്കിൽ വാപ്പിങ് ഉപയോഗിക്കുന്നത് കറുപ്പ് വർധിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ പുറത്തുവിടും
- കണ്ണുകൾക്ക് താഴെ മോയ്സ്ച്യുറൈസറും സൺസ്ക്രീനും ഉപയോഗിക്കുക
- ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, കുറഞ്ഞ ഹീമോഗ്ലോബിൻ, ഇൻസുലിൻ പ്രതിരോധം, സൗന്ദര്യവർധക വസ്തുക്കളോടുള്ള അലർജി, കണ്ണിലെ അലർജി എന്നിവയാണ് കറുപ്പ് കൂടുന്നതിന്റെ മറ്റ് കാരണങ്ങൾ
നല്ല ഉറക്കം, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവയൊക്കെ കണ്ണിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ നല്ലതാണ്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്തടങ്ങളില് വയ്ക്കുക. ഒരു ദിവസം പല തവണ ഇങ്ങനെ ചെയ്യുക. കണ്ണിനു ചുറ്റും തക്കാളി നീര് പുരട്ടുന്നതും നല്ലതാണ്.
Read More: രാത്രിയിൽ നല്ല ഉറക്കം ലഭിക്കാത്തതിന്റെ 7 കാരണങ്ങൾ