Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

രസം കുടിക്കൂ; തടി കുറയ്ക്കൂ

ദഹനം എളുപ്പമാക്കാൻ മാത്രമല്ല, ജലദോഷത്തിനും പനിയ്ക്കും ശരീരഭാരം കുറയ്ക്കാനുമെല്ലാം രസം നല്ലതാണെന്ന് പഠനങ്ങൾ

South indian cuisine, benefits of rasam, rasam for cold, flu, rasam weight loss, how to make rasam,how to make rasam recipe, രസം, രസം ഉണ്ടാക്കുന്ന വിധം, രസത്തിന്റെ ഗുണങ്ങൾ, indian express malayalam, എങ്ങനെ തടി കുറയ്ക്കാം, തടി കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ

സൗത്ത് ഇന്ത്യൻ വിഭവങ്ങളിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ് രസം. പുളിയും കുരുമുളകും തക്കാളിയും മല്ലിയും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം ചേർത്തൊരുക്കുന്ന രസത്തിന്റെ ഗുണഗണങ്ങൾ ഏറെയാണ്. ദഹനം എളുപ്പമാക്കാൻ മാത്രമല്ല, ജലദോഷത്തിനും പനിയ്ക്കും ശരീരഭാരം കുറയ്ക്കാനുമെല്ലാം രസം നല്ലതാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഔഷധഗുണമുള്ള നിരവധി ചേരുവകൾ രസത്തിൽ അടങ്ങിയിട്ടുണ്ട് എന്നതുതന്നെയാണ് രസത്തിന്റെ പ്രത്യേകത.

പ്രാദേശികമായ ഒരു തരം സൂപ്പെന്നു തന്നെ രസത്തെ വിശേഷിപ്പിക്കാം. വാളൻപുളി നീര്, മഞ്ഞൾ, തക്കാളി, മുളക്, കുരുമുളക്, വെളുത്തുള്ളി, ജീരകം, കറിവേപ്പില്ല, കടുക്, മല്ലിയില, കായം എന്നിങ്ങനെ ആരോഗ്യകരമായ നിരവധി ചേരുവകൾ രസത്തിൽ അടങ്ങിയിട്ടുണ്ട്. രസത്തിന്റെ ഔഷധഗുണം നിരവധി പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്.

ജലദോഷത്തിനും പനിക്കുമുള്ള മികച്ച വീട്ടുവൈദ്യം

രസം ജലദോഷം, പനി പോലുള്ള അസുഖങ്ങളെ നേരിടാൻ സഹായിക്കും. കറിവേപ്പില, പുളി സത്ത്, മഞ്ഞൾ പൊടി, കുരുമുളക്, കടുക് എന്നിവയ്ക്ക് ജലദോഷം, ചുമ എന്നിവയെ ചെറുക്കാനുള്ള കഴിവുണ്ട്. ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന സൂപ്പു പോലെയും രസം പ്രവർത്തിക്കും. രോഗബാധിതരോ പനി ബാധിച്ചവരോ ആയ രോഗികൾക്ക് രസം നൽകുമ്പോൾ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ രസം പെട്ടെന്ന് ഉണർവ്വ് നൽകുകയാണ് ചെയ്യുന്നത്.

മലബന്ധം തടയാൻ

രസത്തിൽ ഉപയോഗിച്ചിരിക്കുന്ന പുളി, മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കും. ദഹനത്തെ സഹായിക്കുന്ന നാരുകളും രസത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ധാതുക്കളുടെ കലവറ

പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, സിങ്ക്, സെലിനിയം, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾക്ക് ഒപ്പം തയാമിൻ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി, നിയാസിൻ എന്നിവയും രസത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രുചിമുകുളങ്ങൾക്ക് സ്വാദ് പകരുക മാത്രമല്ല, നിങ്ങളുടെ ഭക്ഷണത്തിൽ സമീകൃത പോഷകങ്ങൾ ലഭ്യമാക്കുക കൂടി ചെയ്യുകയാണ് രസം.

തടി കുറയ്ക്കാൻ

ശരീരഭാരം കുറയ്ക്കാനും രസം സഹായകമാണെന്നാണ് പഠനങ്ങൾ പറയുന്നത്. രസം കഴിക്കുമ്പോൾ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് വിയർക്കാനും ധാരാളം മൂത്രം ഉൽപ്പാദിപ്പിക്കപ്പെടാനും സഹായിക്കും. ഇതുവഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളപ്പെടുകയും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു. രസത്തിൽ ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പുളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് ചെറുപ്പം സമ്മാനിക്കും. രസത്തിൽ ഉപയോഗിക്കുന്ന തക്കാളിയിലും ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

Read more: ഈ ഭക്ഷണങ്ങൾ അധികം വേവിക്കാതെ കഴിക്കൂ; ഗുണങ്ങൾ ഏറെ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Rasam ideal for cold flu and weight loss benefits of rasam

Next Story
Kerala Piravi Messages, Greetings: കേരള പിറവി ആശംസകൾ കൈമാറാംKerala Piravi 2019, Kerala Piravi Wishes, kerala piravi, കേരള പിറവി, kerala piravi 2019, കേരള പിറവി ആശംസകൾ, kerala piravi images, കേരള പിറവി 2019, kerala piravi images in malayalam, kerala piravi speech, kerala piravi day, kerala piravi quotes in malayalam, കേരള പിറവി മെസേജ്, kerala piravi posters, kerala piravi songs, kerala piravi drawings, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express