Latest News

മെറൂൺ സാരിയിൽ അതിസുന്ദരിയായി രഞ്ജിനി ഹരിദാസ്; ചിത്രങ്ങൾ

രഞ്ജിനി ജോസ്, റിമി ടോമി, ഐശ്വര്യ ലക്ഷ്മി, ദീപ്തി വിധുപ്രതാപ് എന്നിവരെല്ലാം ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്

Ranjini Haridas, രഞ്ജിനി ഹരിദാസ്, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage

ടെലിവിഷൻ ഷോകളിൽ അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ ഒരാൾ കൂടിയായ രഞ്ജിനി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. മെറൂൺ സാരിയിൽ അതീവസുന്ദരിയായ രഞ്ജിനിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

രഞ്ജിനിയുടെ പ്രിയ കൂട്ടുകാരിയായ രഞ്ജിനി ജോസ്, റിമി ടോമി, ഐശ്വര്യ ലക്ഷ്മി, ദീപ്തി വിധുപ്രതാപ് എന്നിവരെല്ലാം ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

ഓണാഘോഷത്തിനിടയിലെ ചിത്രങ്ങളും രഞ്ജിനി ആരാധർകർക്കായി ഷെയർ ചെയ്തിരുന്നു. സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചത്.

അടുത്തിടെ, കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നു. പതിനാറു വർഷമായി പരിചയമുള്ള ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരൻ. “ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.”

“പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.”

Read More: ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, വരൻ സീരിയൽ നടൻ ടോഷ് ക്രിസ്റ്റി

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Ranjini haridas in maroon saree photos viral

Next Story
ഞങ്ങളുടെ രാജകുമാരി; കുഞ്ഞനുജത്തിയ്ക്കായി അഹാന ഒരുക്കിയ പിറന്നാൾ സർപ്രൈസ്Ahaana Krishna, Hansika Krishna birthday cake, Hansika Krishna birthday celebration, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video
The moderation of comments is automated and not cleared manually by malayalam.indianexpress.com