Latest News

സിംപിൾ സാരിക്കൊപ്പം ഡിസൈനർ ബ്ലൗസ്; ക്യൂട്ട് ലുക്കിൽ രമ്യ നമ്പീശൻ

താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്

ramya nambeesan, actress, ie malayalam

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ ൻമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം രമ്യ നമ്പീശൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു അഞ്ചാം പാതിര. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

സിംപിൾ സാരിക്കൊപ്പം ഡിസൈനർ ബ്ലൗസുമണിഞ്ഞ ചിത്രങ്ങളാണ് രമ്യ ഇൻസ്റ്റഗ്രാമിൽ ഷെയർ സാരിയത്. സാരിയിൽ വളരെ ക്യൂട്ടായിരുന്നു രമ്യയെ കാണാൻ.

ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശൻ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നടിയെന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് രമ്യ നമ്പീശൻ. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലെ ‘ആണ്ടലോന്റെ’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ എന്ന ചിത്രത്തിലെ ‘വിജനസുരഭി’, ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുചിപ്പി’ എന്നീ ഗാനങ്ങള്‍ രമ്യ നമ്പീശനെ പ്രശസ്തയാക്കി.

ആമേന്‍, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, ഇംഗ്ലീഷ്, അരികില്‍ ഒരാള്‍, പാണ്ടീനാട്, ഫിലിപ് ആന്റ് മങ്കിപെന്‍, മിസ്സ് ലേഖ തരൂര്‍ കാണുന്നത്, ബൈസിക്കിള്‍ തീവ്‌സ്,ഓം ശാന്തി ഓശാന,നെല്ലിക്ക, സകലകലാ വല്ലഭന്‍, അടി കപ്യാരെ കൂട്ടമണി, ആകാശവാണി, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലും രമ്യ പാടിയിട്ടുണ്ട്.

Read More: അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Ramya nambeesan shares saree photos

Next Story
Independence Day 2021, Patriotic Songs & Poems: ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ലIndependence Day, 15 august, Independence Day 2020, Popular Patriotic Songs and Movie, Popular Patriotic poems, 15 August songs in Hindi, 15 August songs in English, 15 August songs in Tamil, Independence Day songs in Malayalam, Independence Day songs in Bengali Patriotic Songs, 15 August songs download, most popular patriotic songs in malayalam cinema, indian flag, Independence Day speech, freedom fighters, Independence Day poster, national flag, happy Independence Day, speech on Independence Day, august 15, india flag, freedom fighters of india, Independence Day images, Independence Day quotes, national anthem, Independence Day speech in english, happy Independence Day 2020, Independence Day song, Independence Day quiz, Independence Day speech in malayalam, 15th august, 74th independence day, Independence Day essay, 15th august 2021, സ്വാതന്ത്ര്യദിനാഘോഷം 2021, independence day speech, independence day speech 2019, independence day speech importance, Indian independence day speech preparation, independence day speech for kids, independence day for children, independence day teachers, independence day english, independence day malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express