Ramadan Mubarak 2022 Wishes Images, Quotes, Status, Wallpaper, Messages: ഇസ്‌ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമായാണ് റമദാനെ കരുതിപ്പോരുന്നത്. മാസപ്പിറവി കണ്ടുകഴിഞ്ഞാൽ പിന്നെയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.
ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം. അച്ചടക്കവും വിശുദ്ധിയും ദൈവഭക്തിയും സഹജീവി സ്നേഹവും പരോപകാരപ്രിയവും ഉള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള പരിശീലനകാലം കൂടിയാണ് റമദാൻ, പ്രിയപ്പെട്ടവർക്ക് റമദാൻ ആശംസകൾ നേരാം.




