scorecardresearch

ഗാന്ധിജിയുടെയും ബുദ്ധന്റെയും യേശുവിന്റെയും കൂറ്റൻ പെയിന്റിംഗുകൾ; രാഹുൽ ഈശ്വറിന്റെ ലക്ഷ്വറി വീടിനുള്ളിലെ കാഴ്ചകൾ

തിരുവനന്തപുരത്താണ് രാഹുലിന്റെ ഈ ലക്ഷ്വറി വീട്

തിരുവനന്തപുരത്താണ് രാഹുലിന്റെ ഈ ലക്ഷ്വറി വീട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahul Easwar | Rahul Easwar Luxury Home | Rahul Easwar home tour video

Rahul Easwar home tour video

ചാനല്‍ ചര്‍ച്ചകളിലൂടെയായി മലയാളികള്‍ക്ക് സുപരിചിതനാണ് രാഹുല്‍ ഈശ്വര്‍. അവതാരകയും നടിയുമായ ദീപ ഈശ്വറാണ് രാഹുലിന്റെ ഭാര്യ. ഇരുവരുടെയും തിരുവനന്തപുരത്തെ പുതിയ വീടിന്റെ കാഴ്ചകളും വിശേഷങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി കൗതുകങ്ങളും വ്യത്യസ്തതകളുമുളള ഈ വീടിന് യാഗ് എന്നാണ് പേരിട്ടിരിക്കുന്നത്. രാഹുൽ- ദീപ ദമ്പതികളുടെ മകന്റെ പേരാണിത്.

Advertisment

വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിംഗ് റൂമിലെ അലങ്കാരങ്ങൾക്കൊപ്പം ശ്രദ്ധ കവരുക ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന പുരസ്കാരങ്ങളും മൊമന്റോകളുമാണ്. സ്റ്റെയർ കെയ്സിനു അരികിലായി വലിയൊരു ബുദ്ധരൂപം കാണാം. 24 അടിയോളം പൊക്കത്തിലുള്ള ഈ ബുദ്ധരൂപം ചുമരിൽ പെയിന്റ് ചെയ്തെടുത്തിരിക്കുകയാണ്. മുകൾ നിലയിൽ നിന്നും നോക്കുമ്പോഴാണ് ഈ പെയിന്റിംഗിന്റെ ഭംഗി പൂർണമായി മനസ്സിലാവുക.

വീടിന്റെ എക്സ്റ്റീരിയർ ചുമരുകളിലൊന്നിൽ ഗാന്ധിജിയുടെ കൂറ്റൻ പെയിന്റിംഗും കാണാം. ഈ വശത്തു നിന്നുമാണ് രാഹുലിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി. ഹോം തിയേറ്ററിനു അകത്തു തന്നെയാണ് ഓഫീസ് സ്പെയ്സും ക്രമീകരിച്ചിരിക്കുന്നത്.

മുകൾനിലയിൽ യേശുവിന്റെ മനോഹരമായൊരു പെയിന്റിംഗും കാണാം. വളരെ ഡീറ്റെയിൽഡായി വരച്ചിട്ടുള്ള ഈ പെയിന്റിംഗ് ആരുടെയും ശ്രദ്ധ കവരും. പത്തടിയോളം പൊക്കമുണ്ട് ഈ യേശു രൂപത്തിന്. ഇവ കൂടാതെ നിരവധി ചെറു പെയിന്റിംഗുകളും ആന്റിക് രൂപങ്ങളും വിശാലമായൊരു ലൈബ്രറിയും ഇവിടെയുണ്ട്. 10 സെന്റ് പ്ലോട്ടിലുള്ള ഈ വീടിന് 4000 സ്ക്വയർ ഫീറ്റാണ് വിസ്താരം.

Advertisment

വീടിന്റെ കാര്യത്തിൽ മാത്രമല്ല, കാറുകളുടെ നമ്പറുകളുടെ കാര്യത്തിലും രാഹുലിനു ചില നിബന്ധനകളുണ്ട്. എല്ലാ വാഹനങ്ങളുടെയും നമ്പർ 1947 എന്നാണ്. ബൈക്കുകളുടെയും കാറുകളുടെയും നമ്പർ എല്ലാം ഒന്നാണ്.

Home

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: