scorecardresearch

ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് സുപ്രധാനമാണ്

ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് സുപ്രധാനമാണ്

author-image
Lifestyle Desk
New Update
Skin | Skincare | Beauty

പ്രതീകാത്മക ചിത്രം

മുഖക്കുരുവിന്റെ നേരിയ രൂപമായ ബ്ലാക്ക്‌ഹെഡ്‌സ്, സാധാരണയായി രോമകൂപങ്ങൾ അടഞ്ഞുപോയതിനാൽ ചർമ്മത്തിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു. ഈ ചെറിയ മുഴകളെ ബ്ലാക്ക്ഹെഡ്സ് എന്ന് വിളിക്കുന്നു. കാരണം അവയുടെ സാന്നിധ്യം ചർമ്മത്തെ കറുത്തതോ ഇരുണ്ടതോ മങ്ങിയതോ ആക്കുന്നു.

Advertisment

അനുയോജ്യമായ ഒരു ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുന്നാലും ചില ചർമ്മ അവസ്ഥകൾ അസ്വാസ്ഥ്യമുള്ള ബ്ലാക്ക്ഹെഡ്സ് രൂപപ്പെടുന്നതിന് ഇടയാക്കും. ഓരോ ഫോളിക്കിളിലും ചർമ്മത്തെ മൃദുലമായി നിലനിർത്താൻ സഹായിക്കുന്ന സെബം എന്ന എണ്ണ ഉൽപാദിപ്പിക്കുന്ന സെബാസിയസ് ഗ്രന്ഥി അടങ്ങിയിട്ടുണ്ടെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. അജയ് റാണ പറഞ്ഞു.

“എന്നാൽ ചർമ്മത്തിലെ മൃതകോശങ്ങളും സെബവും ഫോളിക്കിളുകളുടെ തുറസ്സുകളിൽ ശേഖരിക്കുകയാണെങ്കിൽ, അത് ചർമ്മത്തിൽ മുഴകളിലേക്ക് നയിച്ചേക്കാം, ഇത് കോമഡോണുകൾ എന്നറിയപ്പെടുന്നു. ഇവയ്ക്ക് മുകളിലുള്ള ചർമ്മം അടഞ്ഞുകിടക്കുകയാണെങ്കിൽ, അതിനെ വൈറ്റ്ഹെഡ് എന്ന് വിളിക്കുന്നു. പക്ഷേ അത് തുറന്നാൽ, വായുവിന്റെ എക്സ്പോഷർ കാരണം അവ ബ്ലാക്ക്ഹെഡ് ആയി മാറുന്നു," എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾക്ക് ബ്ലാക്ക്ഹെഡ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. അജയ് കൂട്ടിച്ചേർത്തു.

ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാൻ എന്താണ് ചെയ്യേണ്ടത്?

Advertisment

ബ്ലാക്ക്‌ഹെഡ്‌സ് കുറയ്ക്കാനും തടയാനും സഹായിക്കുന്ന ചില എളുപ്പവഴികൾ ഡെർമറ്റോളജിസ്റ്റായ ഡോ. രശ്മി ഷെട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നു.

വിദഗ്ധരുടെ സഹായത്തോടെ നീക്കം ചെയ്യുക

നിലവിൽ ബ്ലാക്ക്‌ഹെഡ്‌സ് കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗം വിദഗ്ധനെക്കൊണ്ട് അത് വേർതിരിച്ചെടുക്കുക എന്നതാണ്. ഇത് ലളിതവും എളുപ്പമുള്ളതും വേഗമേറിയതും വേദനയില്ലാത്തതുമായ പ്രക്രിയയാണ്. എന്നിരുന്നാലും, വീട്ടിൽ ഇത് നീക്കം ചെയ്യാൻ ശ്രമിക്കരുതെന്ന് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാൻ ശ്രമിക്കരുതെന്ന് ഡോ. അജയ് ചൂണ്ടിക്കാട്ടി.

കോമഡോൺ എക്‌സ്‌ട്രാക്‌റ്റർ പോലുള്ള ബ്ലാക്ക്‌ഹെഡ് എക്‌സ്‌ട്രാക്‌ഷൻ ടൂളുകൾ ഉപയോഗിക്കുന്ന ഡെർമറ്റോളജിസ്റ്റുകൾ മാത്രമേ എക്‌സ്‌ട്രാക്ഷൻ നടത്താവൂ എന്ന് ഡോ. അജയ് പറഞ്ഞു. വീട്ടിൽ ഇത് ചെയ്യുന്നത് ബ്ലാക്ക്ഹെഡ്സ് വർദ്ധിപ്പിക്കും, കാരണം അവയെ നിങ്ങളുടെ ഗ്രന്ഥിയുടെ ഉള്ളിലോക്ക് കൂടുതൽ തള്ളിവിടാം.

നിങ്ങളുടെ സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുക

ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് സുപ്രധാനമാണ്. ഇതിനായി ഉചിതമായ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകേണ്ടതുണ്ട്. മാത്രമല്ല, നിങ്ങളുടെ മേക്കപ്പ് വൃത്തിയായി നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. തലയോട്ടിയിലെ ശുചിത്വം ഒരുപോലെ പ്രധാനമാണ്, അതിനാൽ തലയിണ കവറുകൾ പതിവായി മാറ്റുക.

*നോൺ-കോമഡോജെനിക് മേക്കപ്പ് ഉപയോഗിക്കുന്നത്
*ജെൽ അടിസ്ഥാനമാക്കിയുള്ള സൺസ്ക്രീൻ ഉപയോഗിക്കൽ *ഡെർമറ്റോളജിക്കൽ ടെസ്റ്റ് ചെയ്ത ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ധരിക്കൽ

അധിക സെബം കുറയ്ക്കുക

ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നത് തടയുന്നതിനുള്ള ഒരു പ്രധാന നടപടിയാണിത്. ഇതിനായി ഫെയ്സ് പാക്ക് ശരിയായി ഉപയോഗിക്കാൻ വിദഗ്ധൻ പറയുന്നു. കൂടാതെ, സാലിസിലിക് ആസിഡ് പോലുള്ള ചർമ്മസംരക്ഷണ ചേരുവകൾ ഉപയോഗിക്കാൻ അവർ ശുപാർശ ചെയ്തു.

സെബം നിയന്ത്രിക്കുന്നതിൽ സാലിസിലിക് ആസിഡ് ഫലപ്രദമാണെന്നും ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നും ഒരു എക്സ്ഫോളിയന്റായി പ്രവർത്തിക്കുകയും എണ്ണയും സജീവമായ മുഖക്കുരുവും കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡോ അജയ് പറയുന്നു. ഇത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മറ്റു ചർമ്മസംരക്ഷണ ചേരുവകൾ

*റെറ്റിനോൾ
*അഡാപലീൻ
*നിയാസിനാമൈഡ്
*വിറ്റാമിൻ സി
*ബെൻസോയിൽ പെറോക്സൈഡ്
*എഎച്ച്എ ഉപയോഗിച്ച് ഫെയ്സ് വാഷ്

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: