Latest News

പ്രായത്തെ വെല്ലുന്ന എലിസബത്ത് രാജ്ഞിയുടെ ഫാഷൻ

ഇന്ത്യയ്‌ക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയ അതേ വർഷമാണ് രാജ്ഞിക്ക് ആ അമൂല്യ സമ്മാനം ലഭിച്ചതെന്നും കൗതുകകരം.

queen elizabeth II, british empire, briish royal family

ചരിത്രത്തിലേക്കാണ് എലിസബത്ത് രാജ്ഞി ഈ മാസം നടന്നുകയറിയത്. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ കാലം അധികാരത്തിലിരിക്കുന്ന വ്യക്തി എലിസബത്ത് രാജ്ഞിയാണ്, 65 വർഷം. തന്റെ കിരീട ധാരണത്തിന്റെ 65-ാം വാർഷികം ആഘോഷിക്കുമ്പോഴും എലിസബത്ത് രാജ്ഞിയുടെ ഫാഷൻ സെൻസിനെക്കുറിച്ച് പറയാതെ വയ്യ. തൊണ്ണൂറാം വയസ്സിലും തന്റേതായ ഒരു സ്റ്റൈൽ പിന്തുടരുന്ന രാജ്ഞി, കൊച്ചുമരുമകൾ കെയ്റ്റ് മിഡിൽട്ടനിന്റെ ഫാഷനേക്കാളും ഒട്ടും പുറകിലല്ല. വാർഷികാഘോഷത്തിന്റെ ഭാഗമായി രാജ്ഞിയുടെ മനോഹര ചിത്രം കഴിഞ്ഞ ദിവസം ബക്കിംങ്ങാം പാലസ് പുറത്തുവിട്ടു.

ഇന്ദ്രനീലത്തിൽ മുങ്ങിയ ആ സൗന്ദര്യത്തിന് മുന്നിൽ പ്രായം വെറും അക്കങ്ങൾ മാത്രം. ഇന്ദ്രനീലം കൊണ്ടുളള​ നെക്ലേസും കമ്മലും അണിഞ്ഞിരിക്കുന്ന രാജ്ഞിയുടെ മുഖത്തിന് അതിലെ വജ്രക്കല്ലിനേക്കാളും തിളക്കം. 1947ൽ ജോർജ് നാലാമൻ രാജാവ് വിവാഹ സമയത്ത് എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ചതാണ് ഇതിലെ നെക്ലേസും കമ്മലും. എഴുപത് വർഷം മുൻപ്, ഇന്ത്യയ്‌ക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയ അതേ വർഷമാണ് രാജ്ഞിക്ക് ആ അമൂല്യ സമ്മാനം ലഭിച്ചതെന്നും കൗതുകകരം.
queen-elizabeth-ii-1

നിറയെ കല്ലുകളും മുത്തുകളും പിടിപ്പിച്ച നീല പട്ട് ഗൗണിൽ നിൽക്കുന്ന രാജ്ഞിയുടെ ചിത്രം 2014ൽ ഡേവിഡ് ബെയ്‌ലി എടുത്തതാണ്. രാജ്ഞിയുടെ 88-ാം പിറന്നാളിനോടനുബന്ധിച്ച് എടുത്ത ചിത്രമാണിത്. പതിവിനു വിപരീതമായി തന്റെ വസ്ത്രത്തിനു ചേർന്ന ഹാറ്റ്(തൊപ്പി) ഇല്ലാതെയാണ് രാജ്ഞി അതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
queen elizabeth ii

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Queen elizabeth ii sapphire jubilee portrait wedding present saphhire set

The moderation of comments is automated and not cleared manually by malayalam.indianexpress.com