കണ്ണുകള്‍ വീങ്ങിയിരിക്കുന്നുണ്ടോ? എളുപ്പത്തില്‍ മാറ്റാം

നാല് മാര്‍ഗങ്ങളാണ് പ്രധാനമായും വീക്കത്തിന് പരിഹാരം കാണാനായുള്ളത്

Pooja Makhija, പൂജ മഖിജ, Lifestyle, Lifestyle news, ലൈഫ് സ്റ്റൈല്‍ വാര്‍ത്തകള്‍, beauty, skincare remadies, skin care news, skin care malayalam news, puffy eyes remady, puffy eyes remady tips, IE Malayalam, ഐഇ മലയാളം

സാധാരണയായി രാവിലെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വരുമ്പോഴാണ് കണ്ണിന് വീക്കം അല്ലെങ്കില്‍ തടിപ്പ് ഉണ്ടാകുക. ഭൂരിഭാഗം ആളുകളും ഒന്ന് മുഖം കഴുകുമ്പോള്‍ ഇത് പൂര്‍ണമായൊ സാവധാനമൊക്കെ മാറാറുമുണ്ട്. എന്നാല്‍ ചിലരുടെ കാര്യത്തില്‍ വീക്കം ദീര്‍ഘനേരം നിലനില്‍ക്കും. ഉറക്കമുണര്‍ന്ന് വരുമ്പോള്‍ മാത്രമല്ല ചൂടുകാലത്തും കണ്ണിന് വീക്കമുണ്ടാകാറുണ്ട്. അതോര്‍ത്ത് ടെന്‍ഷനടിക്കുന്നവര്‍ക്ക് ഇനി സമാധാനിക്കാം. പോഷഹാകാരവിദഗ്ദയായ പൂജ മഖിജയുടെ കൈയില്‍ ഇതിന് ശാശ്വതമായൊരു പരിഹാരമുണ്ട്.

ഇന്‍സ്റ്റാഗ്രാം വിഡീയോയിലൂടെയാണ് പൂജ ചില വിദ്യകള്‍ പങ്കുവച്ചത്. നാല് മാര്‍ഗങ്ങളാണ് പ്രധാനമായും വീക്കത്തിന് പരിഹാരം കാണാനായുള്ളത്.

മൂന്ന് അല്ലെങ്കില്‍ നാല് ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കുക. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകകരമാകും.

 

View this post on Instagram

 

A post shared by PM (@poojamakhija)

ജലാംശമടങ്ങിയ ഭക്ഷണവും പച്ചക്കറികളും കഴിക്കുക. അത് ശരീത്തിലെ ജലാംശം കുറയാതിരിക്കാന്‍ സഹായിക്കും.

ചായ, കാപ്പി, ആള്‍ക്കഹോള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക. ഇവയൊക്കെ കണ്ണിന് വീക്കമുണ്ടാകുന്നതിന്റെ കാരണങ്ങളാണ്.

മല്ലിയിലയോ അല്ലെങ്കില്‍ സമാനഗുണങ്ങളുള്ള ഇലകളോ സൂപ്പിലും, സാലഡുകളിലുമൊക്കെ ഉപയോഗിക്കുക. ഇത് ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള വസ്തുക്കളെ പുറന്തള്ളുന്നതിനായി പ്രവര്‍ത്തിക്കും.

ഇത് കൂടാതെയൊരു ജ്യൂസിനെപ്പറ്റിയും പൂജ വിഡീയോയില്‍ പറയുന്നുണ്ട്. വളരെ നിസാരമായി തയ്യാറാക്കാവുന്ന ഒന്നാണിത്.

ഒരു കുക്കുമ്പര്‍, ഇലവര്‍ഗത്തില്‍പ്പെട്ട സെലറിയുടെ തണ്ടുകള്‍, ഒന്നൊ രണ്ടോ തക്കാളി, മല്ലിയില, നാരങ്ങാവെള്ളം എന്നീ ചേരുവകള്‍ ഉയോഗിച്ച് ജ്യൂസ് തയ്യാറാക്കുക.

ദീര്‍ഘകാലമായി കണ്ണിന് വീക്കം, വേദന, അസ്വസ്തതയൊക്കെ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണെന്നും വിഡീയോയില്‍ പറയുന്നു.

Read More: ചർമ്മം തിളങ്ങാൻ തക്കാളി ജ്യൂസ്

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Puffy eyes easy home remedies by nutritionist pooja

Next Story
ജാൻവി കപൂറിന്റെ മുടിയഴകിനു പിന്നിലെ രഹസ്യംjhanvi kapoor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express