ചര്‍മ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടാതിരിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും തൈരുകൊണ്ടുള്ള ചില പൊടിക്കൈകള്‍ക്ക് സാധിക്കും. തൈര് വീട്ടില്‍ ലഭ്യമാകുന്ന ഒന്നായതുകൊണ്ട് തന്നെ കൂടുതല്‍ സമയനഷ്ടമൊന്നും നമുക്ക് ഉണ്ടാകില്ല. ഏത് തരത്തിലുള്ള ചര്‍മ്മത്തിലും തൈര് ഉപയോഗിക്കാന്‍ കഴിയും.
പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളില്‍ ഒഴിവാക്കാനും തൈരിന്റെ ഉപയോഗം സഹായിക്കും. നിങ്ങളുടെ നിത്യേനയുളള ചര്‍മ്മ സംരക്ഷണത്തില്‍ തൈര് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
- ചര്‍മ്മത്തില്‍ ഈര്‍പ്പം, മൃദുലത എന്നിവ നിലനിര്‍ത്താന്‍ സഹായിക്കുന്ന രണ്ടു വിഭവങ്ങളാണ് തൈരും, തേനും. ഇവ രണ്ടും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് ഗുണം ചെയ്യും. ആഴ്ച്ചയില്‍ രണ്ടു തവണ കുളിക്കുന്നതിന് മുന്‍പ് തേക്കുകയാണെങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് ഫലം അറിയാനാകും.
- ചര്‍മ്മത്തിലെ അഴുക്ക് ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്. തൈരിനോടൊപ്പം കടലമാവ് ചേര്‍ത്ത് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ തിളക്കം കൂട്ടാന്‍ സഹായിക്കും. ഇവ രണ്ടും ഒരുമിച്ചുളള മിശ്രിതം 30 മിനിറ്റ് മുഖത്ത് ഇട്ട ശേഷം തണുത്ത വെളളം ഉപയോഗിച്ച് കഴുകുക.
- ചര്‍മ്മം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്ട്രിക്ക് ആസിഡ്. ഇത് തൈരിന്റെ കൂടെ ചേര്‍ത്ത് 10-15 മിനിറ്റ് വരെ മുഖത്ത് ഇട്ടാല്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താം.
- മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി പറയുന്ന ഓട്ട്സ് ചര്‍മ്മ സംരക്ഷണത്തിനും ഉപയോഗപ്രദമാണ്. ചര്‍മ്മത്തിലെ അഴുക്ക്, അമിത എണ്ണമയം എന്നിവ ഇത് നീക്കം ചെയ്യുന്നു.
- തൈര് വെളളരിക്കയുടെ കൂടെ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും.
- തക്കാളിയും തൈരും മിശ്രിതമാക്കി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുന്നു.
- മൃദുവായ ചര്‍മ്മം നേടാനായി കാപ്പിയും തൈരും കൂടി മിക്‌സ് ചെയ്ത് ഉപയോഗിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.