/indian-express-malayalam/media/media_files/2026/01/16/curd-for-dandruff-fi-2026-01-16-16-42-40.jpg)
താരനും തലയോട്ടിയിലെ വരൾച്ചയും അകറ്റാൻ തൈര് എത്രത്തോളം ഫലപ്രദമാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/16/curd-for-dandruff-1-2026-01-16-16-43-01.jpg)
അമിതമായ വിയർപ്പ്, രാസവസ്തുക്കൾ അടങ്ങിയ ഷാമ്പൂവിൻ്റെ ഉപയോഗം, പൊടിയും അഴുക്കും ഏൽക്കുന്നത് തുടങ്ങി പല കാരണങ്ങളാൽ തലയോട്ടിയിൽ ഉണ്ടാകുന്ന ഒരുതരം ഫംഗസ് ബാധയാണ് താരൻ.
/indian-express-malayalam/media/media_files/2026/01/16/curd-for-dandruff-2-2026-01-16-16-43-01.jpg)
താരൻ അകറ്റാൻ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു വീട്ടുവൈദ്യമാണ് തൈര്. തൈര് തലയോട്ടിക്ക് തണുപ്പ് നൽകുകയും വരൾച്ച കുറയ്ക്കുകയും ചെയ്യും. ഇത് താൽക്കാലികമായ ആശ്വാസം നൽകുമെങ്കിലും, താരനുള്ള ഒരു ശാശ്വത പരിഹാരമല്ല തൈര് എന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിൽ സീനിയർ ഡെർമറ്റോളജിസ്റ്റായ ഡോ. ദിവ്യ സിദ്ധവാരം പറയുന്നു.
/indian-express-malayalam/media/media_files/2026/01/16/curd-for-dandruff-3-2026-01-16-16-43-01.jpg)
തൈരിലെ ലാക്റ്റിക് ആസിഡിന് ആന്റി-മൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ ഇത് താരന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ പ്രശ്നത്തിന്റെ മൂലകാരണത്തെ ചികിത്സിക്കാൻ ഇതിന് കഴിയില്ലെന്ന് ഡോ. ദിവ്യ പറയുന്നു.
/indian-express-malayalam/media/media_files/2026/01/16/curd-for-dandruff-4-2026-01-16-16-43-01.jpg)
എങ്കിലും ആഴ്ചയിലൊരിക്കൽ ഇത് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും അവർ കൂട്ടിച്ചേർത്തു. "തൈര് തലയോട്ടിയിൽ പുരട്ടാം, 20 മുതൽ 30 മിനിറ്റ് വരെ വച്ചതിനുശേഷം നല്ലൊരു ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. എന്നാൽ തലമുടി നന്നായി കഴുകാൻ ശ്രദ്ധിക്കണം; തൈരിന്റെ അംശം തലയിൽ അവശേഷിക്കുന്നത് തലയോട്ടിയിൽ അഴുക്ക് അടിയാനും ദുർഗന്ധമുണ്ടാകാനും കാരണമാകും," എന്ന് ഡോ. ദിവ്യ പറയുന്നു.
/indian-express-malayalam/media/media_files/2026/01/16/curd-for-dandruff-5-2026-01-16-16-43-01.jpg)
പൊതുവെ തൈര് തലയോട്ടിയിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്, എന്നാൽ സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് ഇത് ചൊറിച്ചിലിനോ അസ്വസ്ഥതയ്ക്കോ കാരണമായേക്കാം എന്ന് ഡോ. ദിവ്യ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ആദ്യം അല്പം മാത്രം പുരട്ടി നോക്കി ചർമ്മത്തിന്റെ പ്രതികരണം അറിയുന്നത് എപ്പോഴും നല്ലതാണ്.
/indian-express-malayalam/media/media_files/2026/01/16/curd-for-dandruff-6-2026-01-16-16-43-01.jpg)
ദീർഘകാലത്തേക്ക് താരൻ നിയന്ത്രിക്കാൻ കീറ്റോകോണസോൾ, സിങ്ക് പൈറിത്തിയോൺ, അല്ലെങ്കിൽ സാലിസിലിക് ആസിഡ് (Salicylic acid) എന്നിവ അടങ്ങിയ മെഡിക്കേറ്റഡ് ഷാംപൂകളാണ് സാധാരണയായി നിർദ്ദേശിക്കാറുള്ളത്. ചിലർക്ക് ടീ ട്രീ ഓയിൽ ഗുണകരമാകാറുണ്ട്, എന്നാൽ ഇത് നേരിട്ട് ഉപയോഗിക്കാതെ നേർപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂ. തലയിൽ എന്തെങ്കിലും പരീക്ഷിക്കുന്നതിന് മുൻപ് എപ്പോഴും ഒരു ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us