Happy Propose Day 2020 Wishes, Quotes, Romantic Messages, Greetings, SMS, Status for WhatsApp, Facebook: പ്രണയിക്കുന്നവർക്കായൊരു ദിനം അതാണ് വാലന്റൈൻസ് ഡേ. ഫെബ്രുവരി 14ൽ മാത്രമൊതുങ്ങുന്നില്ല ആഘോഷം. അതിന് മുൻപുള്ള ഒരാഴ്ച വരെ ആഘോഷിക്കുകയാണ് കമിതാക്കൾ. വാലന്റൈൻസ് വീക്കെന്നാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഓരോ ദിവസവും ഇവർക്ക് സ്‌പെഷ്യലാണ്. ഓരോ ദിവസത്തിനും പ്രണയത്തോട് ചേർന്നു നിൽക്കുന്ന പേരുകളുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ളേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ അങ്ങനെ പോകുന്നു ദിനങ്ങൾ.

ഫെബ്രുവരി 7 ആണ് റോഡ് ഡേയായി ആഘോഷിക്കുന്നത്. ഈ ദിവസം പ്രണയിതാക്കൾ പരസ്‌പരം റോസാ പുഷ്പങ്ങൾ കൈമാറും. ലാവെൻഡർ റോസ് ആദ്യ കാഴ്ചയിൽ തന്നെയുളള പ്രണയത്തെ സൂചിപ്പിക്കുന്നു. വെളുത്ത റോസ് നിരപരാധിത്വത്തെയും പവിത്രതയെയും സൂചിപ്പിക്കുന്നു. മഞ്ഞ റോസ് സൗഹൃദത്തിന്റെ അടയാളമാണ്. ഓറഞ്ച് റോസ് പാഷനെയാണ് സൂചിപ്പിക്കുന്നത്. ചുവന്ന റോസ് പ്രണയത്തിന്റെ അടയാളമായിട്ടാണ് ലോകം കണക്കാക്കുന്നത്.

ഇന്ന് ഫെബ്രുവരി 8 പ്രൊപ്പോസ് ഡേയാണ്. പ്രണയിനിയോട് പ്രണയം തുറന്നു പറയാൻ കാത്തിരിക്കുന്നവരാണോ ?. എങ്കിൽ ഇനി വൈകിക്കേണ്ട. പ്രൊപ്പോസ് ഡേയായ ഇന്നു തന്നെ പ്രണയം തുറന്നു പറഞ്ഞോളൂ. പ്രണയം പറയാനിരിക്കുന്നവരുടെ ദിനമാണ് ഫെബ്രുവരി 8. ഒരാളോട് ഇഷ്‌ടം തോന്നിയാൽ അത് മുഖത്ത് നോക്കി പറയാനും അതിനൊരുത്തരം കിട്ടാനും കാത്തിരിക്കുന്നവരുടെ ദിനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook