ഈ വർഷം ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റത്. വാടക ഭർഭധാരണത്തിലൂടെയാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. ‘മാൾട്ടി മേരി ചോപ്ര ജൊനാസ്’ എന്നാണ് ഇരുവരും മകൾക്ക് പേരിട്ടതെന്നാണ് റിപ്പോർട്ടുകൾ. ടിഎംഇസഡിന്റെ റിപ്പോർട്ട് പ്രകാരം, അവർക്ക് ലഭിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലാണ് ഈ പേരുള്ളത്.
യുഎസിലെ സാൻ ഡിയേഗോ ഹോസ്പിറ്റലിൽ ജനുവരി 15 ന് രാത്രി 8 മണിക്കാണ് കുഞ്ഞ് ജനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പ്രിയങ്കയുടെയോ നിക്കിന്റെയോ ഭാഗത്തുനിന്നും വന്നിട്ടില്ല.
മാൾട്ടി എന്ന പേര് സംസ്കൃതത്തിൽനിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശമാണ് ഇത് അർത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന ‘മാരിസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധുമാൾട്ടിയുടെ ഭാഗമാണ് മാൾട്ടി.
കുട്ടിയുടെ വ്യക്തിത്വ നമ്പർ 11 ആണെന്നാണ് സർട്ടിഫൈഡ് ടാരറ്റ് റീഡർ, ന്യൂമറോളജിസ്റ്റ്, വേദ ജ്യോതിഷം, വാസ്തു, ഫെങ് ഷൂയി, കൗൺസിലറും ലൈഫ് കോച്ചും ആയ അനൻന്തിക വിഗ് പറഞ്ഞത്. ”വ്യക്തിത്വ നമ്പർ 11 ഉള്ളവർ നല്ല സഹകരണവും പ്രസന്നമായ വ്യക്തിത്വവും സൗമ്യമായ പെരുമാറ്റവും ഉള്ളവരായിരിക്കും. അത്തരം ആളുകൾ ആകർഷകത്വമുള്ളവരും നയതന്ത്രജ്ഞരുമായിരിക്കും. അവർ വ്യത്യസ്ത സാഹചര്യങ്ങളോടും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളോടും എളുപ്പത്തിൽ പൊരുത്തപ്പെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അവർക്ക് അവരുടേതായടെ ഉറച്ച കാഴ്ചപ്പാടുകളുണ്ട്,” വിഗ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
സെലിബ്രിറ്റി ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ അഭിപ്രായത്തിൽ, ഈ കുഞ്ഞ് അമ്മ പ്രിയങ്ക ചോപ്രയ്ക്ക് ഭാഗ്യം കൊണ്ടുവരും. സംഖ്യാശാസ്ത്രമനുസരിച്ച്, മാൾട്ടിയുടെ ഭാഗ്യ സംഖ്യകൾ 4 ഉം 7 ഉം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.
Read More: ഈസ്റ്റർ അവധി ആഘോഷിച്ച് പ്രിയങ്കയും നിക്കും; കുഞ്ഞ് എവിടെയെന്ന് ആരാധകർ