/indian-express-malayalam/media/media_files/2025/01/22/sn1qsJKadSareVAPOCSI.jpeg)
ചർമ്മ സംരക്ഷണത്തിന് അടുക്കളയിൽ തന്നെയുണ്ട് ചേരുവകൾ
ബോളിവുഡിൽ നിന്നും ഹോളിവുഡിലേയ്ക്കു ചേക്കേറിയ താരമാണ് പ്രിയങ്ക ചോപ്ര. ഒരു മകളുടെ അമ്മ കൂടിയായ പ്രിയങ്ക തൻ്റെ ചർമ്മം എങ്ങനെ തിളക്കത്തോടെ നിലനിർത്തുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?.
ബ്യൂട്ടിപാർലറുകളെ മാത്രം ആശ്രയിക്കുന്നവരല്ല എല്ലാ അഭിനേതാക്കാളും. അമ്മൂമ്മയിൽ നിന്നും അമ്മയിൽ നിന്നും പകർന്നു കിട്ടിയ ചില നുറുങ്ങു വിദ്യകളാണ് താനിതിനായി ഉപയോഗിക്കുന്നത് എന്ന് വോഗിനു കൊടുത്ത അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നുണ്ട്. അത് എങ്ങനെ തയ്യാറാക്കാം എന്നും പരിചയപ്പെടുത്തുന്നുണ്ട് പ്രിയങ്ക. ഹെയർ മാസ്ക് മുതൽ ബോഡി സ്ക്രബ് വരെ അതിൽ ഉൾപ്പെടുന്നു.
തലയോട്ടിയുടെ സംരക്ഷണത്തിന്
ചേരുവകൾ
- കൊഴുപ്പുള്ള തൈര്
- തേൻ
- മുട്ട
തയ്യാറാക്കുന്ന വിധം
ഒരു സ്പൂൺ പുളിയുള്ള തൈര് ബൗളിലേയ്ക്കു ചേർക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കാം, ഒപ്പം മുട്ട പൊട്ടിച്ചൊഴിക്കാം. അത് നന്നായി ഇളക്കി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം.
തൈര് തലയോട്ടിയിൽ ഈർപ്പം തടഞ്ഞു നിർത്തി തണുപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/01/22/i9tlqo9J72HyZEarVjeZ.jpg)
ബോഡി സ്ക്രബ്
ചേരുവകൾ
- കടലമാവ്- 1കപ്പ്
- തൈര്- 1 സ്പൂൺ
- പാൽ
- നാരങ്ങ
- ചന്ദനപ്പൊടി
- മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
കടലമാവിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് കുറച്ച് നാരങ്ങ നീര്, പാൽ, ചന്ദനപ്പൊടി എന്നിവ ചേർക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ശരീരത്തിൽ പുരട്ടാം. ഉണങ്ങിയതിനു ശേഷം മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ലിപ് സ്ക്രബ്
ചേരുവകൾ
- കടലുപ്പ്
- ഗ്ലിസറിൻ
- റോസ്
- റോസ്‌വാട്ടർ
തയ്യാറാക്കുന്ന വിധം
കടലുപ്പിലേയ്ക്ക് ഗ്ലിസറിനും റോസ്‌വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചുണ്ടിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- എണ്ണ മുതൽ ഹെയർമാസ്ക് വരെ, മുടി പരിചരണത്തിന് കറിവേപ്പില പലവിധത്തിൽ ഉപയോഗിക്കാം
- കണ്ണഴകിന് കൺമഷി ഇനി വീട്ടിൽ തയ്യാറാക്കാം
- നരച്ച മുടി സ്വാഭാവികമായി കറുപ്പിക്കാൻ 7 ചേരുവകൾ
- താരനാണോ പ്രശ്നം? എങ്കിൽ ഇതിലൊരു ഹെയർ സ്പ്രേ തിരഞ്ഞെടുക്കൂ
- മുഖം വെയിലേറ്റ് വാടിയോ? ടാൻ അകറ്റാം തക്കാളി ഉണ്ടെങ്കിൽ
- തിളപ്പിച്ചെടുത്ത പാൽ ബാക്കി വന്നോ? എങ്കിൽ മോയ്സ്ച്യുറൈസറാക്കി മാറ്റാം
- അഴകുള്ള പുരികം നേടാൻ വീട്ടിലുണ്ട് വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us