ഹോളിവുഡ് സിനിമകളുടെ തിരക്കിലായിരുന്ന പ്രിയങ്ക ചോപ്ര ഏറെ നാളുകൾക്കുശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. മുംബൈ വിമാനത്താവളത്തിൽ എത്തിയ പ്രിയങ്കയുടെ എയർപോർട്ട് സ്റ്റൈൽ ആരാധകരുടെ പ്രിയം നേടിയിരുന്നു. സ്കൈ ബ്ലൂ പാന്റ്സും വൈറ്റ് കാമിസോളും അതിനു പുറത്തായി ഐവറി ജാക്കറ്റും ആയിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. വസ്ത്രത്തിനു അനുയോജ്യമായ ഒരു ഫെൻഡി ബാഗും പ്രിയങ്കയുടെ കൈയ്യിൽ ഉണ്ടായിരുന്നു.

എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ പ്രിയങ്കയുടെ ബാഗിലേക്കാണ് ആരാധകരുടെ കണ്ണുകൾ പോയത്. പക്ഷേ ബാഗിന്റെ വില കേട്ട് ആരാധകർ ഞെട്ടുകയും ചെയ്തു. 3.61 ലക്ഷമാണ് ഈ ബാഗിന്റെ വില.

ഫെൻഡി ബാഗുകളോട് പ്രിയങ്കയ്ക്ക് ഏറെ ഇഷ്ടമാണ്. ന്യൂയോർക്കിൽനിന്നുളള പ്രിയങ്കയുടെ ചിത്രങ്ങളിലും കൈയ്യിൽ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ആയ ഫെൻഡി ബാഗ് ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ