scorecardresearch

വീക്കം മാറാൻ പ്രിയങ്ക ചോപ്രയുടെ 'ഡി-പഫിംഗ്' വിദ്യ; ഈ ഐസ് ഫേഷ്യൽ എത്രത്തോളം ഫലപ്രദമാണ്?

തന്റെ ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ പ്രിയങ്ക പിന്തുടരുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ ചില വിദ്യകളുണ്ട്

തന്റെ ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ പ്രിയങ്ക പിന്തുടരുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ ചില വിദ്യകളുണ്ട്

author-image
Lifestyle Desk
New Update
Priyanka Chopra Ice Facial FI

പ്രിയങ്ക ചോപ്ര

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മാതൃകയാണ് പ്രിയങ്ക ചോപ്ര. തന്റെ ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ പ്രിയങ്ക പിന്തുടരുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ ചില വിദ്യകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. അതിലൊന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായ 'ഐസ് വാട്ടർ ഫേഷ്യൽ' അല്ലെങ്കിൽ 'ഐസ് ഡങ്ക്' രീതി.

Advertisment

പ്രിയങ്കയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാണ്? ആർക്കൊക്കെ ചെയ്യാം? ഇതിൻ്റെ ദോഷഫലങ്ങൾ എന്തൊക്കെ എന്ന് ചിന്തിച്ചിട്ടുണ്ടോ?

Also Read: രാവിലെ മുഖം കഴുകിയതിനു ശേഷം ഇത് പുരട്ടും; തിളക്കമുള്ള ചർമ്മത്തിൻ്റെ രഹസ്യം പങ്കുവച്ച് മാനുഷി

തണുപ്പ് ഏൽക്കുന്നത് മുഖത്തെ രക്തക്കുഴലുകളെ താൽക്കാലികമായി ചുരുക്കുന്നു എന്ന് കിംസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായ ഡോ. ശ്വേത നഖാവ വ്യക്തമാക്കുന്നു. “ഈ വാസോൺസ്ട്രിക്ഷൻ മുഖത്തെ വീക്കം കുറയ്ക്കാനും ചർമ്മത്തിന് കൂടുതൽ ദൃഢതയും ഉന്മേഷവും നൽകാനും സഹായിക്കുന്നു. ചർമ്മം വീണ്ടും ചൂടാകുമ്പോൾ രക്തയോട്ടം തിരിച്ചുവരികയും ഇത് മുഖത്തിന് സ്വാഭാവികമായ തിളക്കം നൽകുകയും ചെയ്തേക്കാം.” എന്ന് ശ്വേത പറയുന്നു.

കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കുക, താൽക്കാലികമായി സുഷിരങ്ങൾ അടയ്ക്കുക, ചർമ്മത്തിന് ഉന്മേഷം നൽകുക എന്നിവയാണ് ഇതിന്റെ ഉടനടിയുള്ള ഗുണങ്ങൾ. മുഖത്തെ ചെറിയ നീർവീക്കം കുറയ്ക്കാനും വെയിൽ കൊണ്ടതിനുശേഷം ചർമ്മത്തെ ശാന്തമാക്കാനും ഇത് സഹായിക്കുമെന്ന് ഡോ. നഖാവ പറഞ്ഞു.

എന്നാൽ ഇതിൻ്റെ അമിതമായ ഉപയോഗം ചർമ്മത്തിന്റെ സംരക്ഷണ കവചത്തെ ബാധിക്കുമെന്നതിനാൽ ഈ രീതി ദിവസവും ചെയ്യുന്നതിന് പകരം ഇടയ്ക്കിടെ മാത്രം ചെയ്യാം. വീക്കം കുറയ്ക്കുക അല്ലെങ്കിൽ ഉന്മേഷം നൽകുക തുടങ്ങിയ "ഹ്രസ്വകാല നേട്ടങ്ങൾക്കായി" ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്താൽ മതിയാകുമെന്ന് ഡോ. നഖാവ നിർദ്ദേശിക്കുന്നു.

Also Read: "ഇത് എന്റെ മുടിയുടെ സ്വാഭാവിക നിറമാണ്"; തലമുടിയഴകിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശ്രുതി ഹാസൻ

ഇത് എല്ലാ ചർമ്മപ്രകൃതിക്കും യോജിച്ചതല്ല. സെൻസിറ്റീവ് ചർമ്മം, റോസേഷ്യ, പൊട്ടിയ രക്തക്കുഴലുകൾ അല്ലെങ്കിൽ എക്സിമ പോലുള്ള അവസ്ഥകളുള്ളവർക്ക് അമിതമായ തണുപ്പ് ചുവന്ന പാടുകളും അസ്വസ്ഥതയും വർദ്ധിപ്പിക്കുമെന്ന് ഡോ. നഖാവ പറഞ്ഞു. “ഒരാൾക്ക് ഫലപ്രദമാകുന്നത് മറ്റൊരാൾക്ക് അനുയോജ്യമാകണമെന്നില്ല,” ഡോക്ടർ കൂട്ടിച്ചേർത്തു.

ഐസ് ദീർഘനേരമോ ഇടയ്ക്കിടെയോ ഉപയോഗിക്കുന്നത് ചർമ്മത്തിൽ അസ്വസ്ഥത, വരൾച്ച അല്ലെങ്കിൽ സെൻസിറ്റീവ് ആയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ എന്നിവ ഉണ്ടാക്കാം. ഐസ് വെള്ളത്തിൽ മുഖം ദീർഘനേരം മുക്കിവെക്കുന്നത് മരവിപ്പിനോ അസ്വസ്ഥതയ്ക്കോ കാരണമാകും. അതിനാൽ ഇത് അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.

Also Read: പ്രായത്തെ തോൽപ്പിക്കുന്ന മാജിക് സ്മൈൽ; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മാധുരി

എന്തൊക്കെ ശ്രദ്ധിക്കണം?

ഐസ് ഫേഷ്യൽ വളരെ ലളിതവും ചുരുങ്ങിയ സമയത്തേക്കുള്ളതും വൃത്തിയുള്ള വെള്ളത്തിൽ ചെയ്യുന്നതുമായിരിക്കണം. ഇത് ഒരിക്കലും വേദനയോ നീണ്ടുനിൽക്കുന്ന ചുവപ്പോ ഉണ്ടാക്കാൻ പാടില്ല. “ചർമ്മ സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഇത്തരം ട്രെൻഡുകൾ പരീക്ഷിക്കുന്നതിന് മുമ്പ് ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കണം. ഏറ്റവും പ്രധാനമായി, ഇതൊരു താൽക്കാലിക സൗന്ദര്യ വർദ്ധക വിദ്യ മാത്രമാണ്, ശരിയായ ചർമ്മ സംരക്ഷണത്തിനോ മെഡിക്കൽ ചികിത്സയ്‌ക്കോ പകരമല്ല ഇത്,” ഡോ. ശ്വേത നഖാവ പറഞ്ഞു.

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: വിലകൂടിയ ക്രീമുകൾ വേണ്ട; ഇതൊരു തുള്ളി ഉണ്ടെങ്കിൽ ഇനി മുഖം തിളങ്ങും

Priyanka Chopra Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: