/indian-express-malayalam/media/media_files/rnEj0k3ibjAftVbWHUfC.jpeg)
പ്രിയങ്ക ചോപ്ര
/indian-express-malayalam/media/media_files/priyanka-chopra-wedding-look-4.jpg)
സഹോദരൻ്റെ വിവാഹത്തിനായാണ് പ്രിയങ്ക കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ എത്തിയത്. മനീഷ് മൽഹോത്രയുടെ ബെറി ഹ്യൂഡ് ഷിഫോൺ സാരിയും ബൾഗാരിയുടെ ജ്യൂവൽസും അണിഞ്ഞാണ് താരം എത്തിയത്.
/indian-express-malayalam/media/media_files/priyanka-chopra-wedding-look-6.jpg)
സെർപ്പൻ്റ് കളക്ഷനിൽ നിന്നുള്ള ബൾഗാരിയുടെ സെർപ്പൻ്റ് വൈപ്പർ ബ്രേസ്ലെറ്റാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. 18 കാരറ്റ് വൈറ്റ് ഗോൾഡിൽ രത്നങ്ങൾ പതിപ്പിച്ചതാണത്. 30,79,000 രൂപയാണ് ഈ ബ്രേസ്ലെറ്റിൻ്റെ വില.
/indian-express-malayalam/media/media_files/priyanka-chopra-wedding-look-5.jpg)
പ്രിയങ്ക അണിഞ്ഞ വിൻ്റേജ് പേൾ ചോക്കർ നെക്ലസ് ആണ് മറ്റൊരാകർഷണം. പവിഴവും, റൂബിയും, രത്നങ്ങളും കൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നത്. എട്ട് കോടിയോളം വില മതിക്കുന്നതാണ് ഈ ചേക്കർ.
/indian-express-malayalam/media/media_files/priyanka-chopra-wedding-look-2.jpg)
മനീഷ് മൽഹോത്ര സാരി കളക്ഷനിൽ നിന്നുള്ള കസ്റ്റം ഡിസൈൻ ആയിട്ടുള്ള ഹെറി ഹ്യൂഡ് ഷിഫോൺ സാരയാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. ഫ്ലോറൽ പാറ്റേണുകളും, ചെറിയ തോതിലുള്ള സീക്വൻസ് വർക്കുകളും അതിൽ കാണാം.
/indian-express-malayalam/media/media_files/priyanka-chopra-wedding-look-3.jpg)
സ്റ്റൈലിഷ് ലുക്കിനു വേണ്ടി സാരിയോടൈപ്പം ക്രോപ്പ് ചെയ്ത് ബ്ലൗസാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്പഗട്ടി സ്ട്രാപോടു കൂടിയ ബാക്ക് ലെസ്സ് ഡിസൈനാണ് അതിനു കൊടുത്തിരിക്കുന്നത്. വൈബ്രൻ്റായിട്ടുള്ള ബെറി ലിപ് കളറും, മെസ്സി പിങ്ക് ഐഷാഡോയുമാണ് മേക്കപ്പിൽ എടുത്തു പറയേണ്ടത്.
/indian-express-malayalam/media/media_files/priyanka-chopra-wedding-look-1.jpg)
സെലിബ്രറ്റി സ്റ്റൈലിസ്റ്റായ അമി പാട്ടേൽ ആണ് പ്രിയങ്കയുടെ ആ ലുക്കിനു പിന്നിൽ. ചിക്ക് ലുക്കിനായ കൂളിങ് ഗ്ലാസു കൂടി താരം തിരഞ്ഞെടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us