വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രമാണ് ഇന്നലെ പ്രിയങ്ക ചോപ്ര തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്. ബിക്കിനി ധരിച്ചു ധരിച്ചു നിൽക്കുന്ന ചിത്രം ഏതാണ്ട് നവംബർ 2000 സമയത്താണ് ക്ലിക് ചെയ്യപ്പെട്ടത് എന്നും പ്രിയങ്ക കുറിച്ചിട്ടുണ്ട്.
പതിനെട്ടു വയസ്സിന്റെ ‘smolder’ എന്നും വിശേഷിപ്പിക്കുണ്ട് അവർ ആ ലുക്കിനെ. ‘Smolder’ എന്നാൽ അണയ്ക്കപ്പെട്ടിട്ടും പുകയുന്ന തീ അല്ലെങ്കിൽ ഉള്ളിൽ അടക്കിപ്പിടിച്ചു പുകയുന്ന വികാരങ്ങൾ എന്നൊക്കെയാണ് അർത്ഥം. അവരുടെ ഭർത്താവ് നിക് ജോനാസ്, സഹപ്രവർത്തകൻ രൺവീർ സിംഗ് തുടങ്ങി പലരും ചിത്രം ‘ഹോട്ട്’ ആണ് എന്ന് കമന്റ് ചെയ്തിട്ടുണ്ട്.
ഫാഷൻ ലോകമാകട്ടെ ചർച്ച ചെയ്യുന്നത് ബിക്കിനിയ്ക്കൊപ്പം ഇന്ത്യൻ സ്റ്റൈൽ ചേർത്ത മികവിനെയാണ്. വളകളും പൊട്ടും നീന്തൽ വേഷത്തിനൊപ്പം ധരിച്ചു കാണുന്നത് അപൂർവമാണ്.
Also Read: റെഡ് സാരിയിൽ രാജകുമാരിയെപ്പോലെ നയൻതാര; വിവാഹ വസ്ത്രത്തിന്റെ പ്രത്യേകതകൾ