Latest News

വാനിറ്റി ഫെയർ ഓസ്കർ പാർട്ടിയിൽ ബ്ലാക്ക് ഗൗൺ അണിഞ്ഞ് പ്രിയങ്ക ചോപ്ര

ബ്ലാക്ക് ഗൗണായിരുന്നു പ്രിയങ്ക ധരിച്ചെത്തിയത്. ഡയമണ്ട് ആഭരണങ്ങളാണ് വസ്ത്രത്തിന് അനുയോജ്യമായി പ്രിയങ്ക തിരഞ്ഞെടുത്തത്

ഓസ്കർ റെഡ്കാർപെറ്റ് വേദിയിൽ പ്രിയങ്ക ചോപ്രയെയും നിക് ജൊനാസിനെയും ഇത്തവണ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇരുവരും ഓസ്കറിന് ശേഷം നടന്ന വാനിറ്റി ഫെയർ ഓസ്കർ പാർട്ടിക്കെത്തി. ബ്ലാക്ക് ഗൗണായിരുന്നു പ്രിയങ്ക ധരിച്ചെത്തിയത്. ഡയമണ്ട് ആഭരണങ്ങളാണ് വസ്ത്രത്തിന് അനുയോജ്യമായി പ്രിയങ്ക തിരഞ്ഞെടുത്തത്. നേവി ബ്ലൂ സ്യൂട്ട് ആയിരുന്നു നിക് തിരഞ്ഞെടുത്തത്.

View this post on Instagram

@eliesaabworld

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

@chopard

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

Funniest guy I know.

A post shared by Priyanka Chopra Jonas (@priyankachopra) on

2017 ൽ മൈക്കിൾ കോർസിന്റെ ഗൗൺ അണിഞ്ഞാണ് പ്രിയങ്ക വാനിറ്റി ഫെയറിന് എത്തിയത്. അന്നും കറുപ്പാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. ലൊറൈൻ ഷെവാർട്സിന്റെ കമ്മലുകളാണ് പ്രിയങ്ക അണിഞ്ഞത്.

ലൊസാഞ്ചൽസിലെ ഡോൽബി തിയേറ്ററിൽ നടന്ന ഓസ്കർ പുരസ്കാര ചടങ്ങിൽ മികച്ച ചിത്രമായി ‘ഗ്രീൻ ബുക്ക്’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയത് അൽഫോൺസോ ക്വോറോൺ ആണ്. റമി മലേക്ക് മികച്ച നടനായും ഒലീവിയ കോൾമാൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Priyanka chopra nick jonas vanity fair oscar party photos

Next Story
അമ്മയുടെ ദീർഘായുസ്സിന് അമ്മയോടൊത്ത് കൂടുതൽ സമയം ചെലവിടാംgrandparents, parents, relationship
The moderation of comments is automated and not cleared manually by malayalam.indianexpress.com