സ്വന്തമായി ഒരു ഫാഷൻ ലോകം സൃഷ്‌ടിച്ച വ്യക്തിയാണ് പ്രിയങ്ക ചോപ്ര. ഏത് വേദിയാകട്ടെ പ്രിയങ്ക എത്തുന്നത് നല്ല സ്‌റ്റൈലൻ ലുക്കിലാണ്. ഓസ്‌കാർ വേദിയിലും ഗോൾഡൻ ഗ്ളോബിലും മറ്റും കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലാണ് പ്രിയങ്കയെത്തിയത്. ഇത്തവണത്തെ മെറ്റ് ഗാലയിലെ പ്രിയങ്കയുടെ ലുക്കാണ് ഫാഷൻ ലോകത്തെ ഇപ്പോഴത്തെ സംസാര വിഷയം. ആദ്യ ഹോളിവുഡ് ചിത്രമായ ബേവാച്ചിന്റെ പ്രചരണാർത്ഥം കൂടിയാണ് പ്രിയങ്ക മെറ്റ് ഗാലയിലെത്തിയത്. ഈ വർഷം മെയ് 25നാണ് ബേവാച്ച് തിയേറ്ററിലെത്തുന്നത്.

എല്ലാ വർഷവും നടക്കുന്ന കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫാഷൻ പരിപാടിയിലാണ് പ്രിയങ്ക എത്തിയത്. ആദ്യമായാണ് പ്രിയങ്ക മെറ്റ് ഗാലയിൽ പങ്കെടുക്കുന്നത്. നീണ്ട് കിടക്കുന്ന ഒരു കോട്ടണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്.

priyanka

കടപ്പാട്:ഇൻസ്റ്റഗ്രാം

priyanka

കടപ്പാട്:ഇൻസ്റ്റഗ്രാം

പ്രിയങ്കയുടെ വസ്‌ത്രധാരണം ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്‌തിട്ടുണ്ട്. ട്വിറ്ററിൽ വൻ തോതിലുളള അഭിനന്ദനങ്ങളാണ് ഈ വസ്‌ത്രധാരണത്തിന് പ്രിയങ്കയ്‌ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ