ഫാഷൻ ഉത്സവമായ മെറ്റ് ഗാലയിൽ പ്രിയങ്ക ചോപ്ര വസ്ത്രത്താൽ ഏവരെയും അമ്പരപ്പിച്ചിരുന്നു. മെറ്റ് ഗാലയിലെ റെഡ് കാർപെറ്റ് വേദിയിൽ മൂന്നാം തവണ പ്രിയങ്ക എത്തിയത് ഡിഓർ സ്പ്രിങ് 2018 കളക്ഷനിലെ ഗൗൺ ധരിച്ചായിരുന്നു. കഴിഞ്ഞ വർഷം റാൽഫ് ലോറന്റെ വെൽവറ്റ് ഗൗൺ അണിഞ്ഞാണ് പ്രിയങ്ക റെഡ് കാർപെറ്റ് വേദിയിലെത്തിയത്. അന്നു വസ്ത്രധാരണത്തിലൂടെ പ്രിയങ്ക കൈയ്യടി നേടുകയും ചെയ്തു. പക്ഷേ ഇത്തവണ പ്രിയങ്ക വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.

Read: മെറ്റ് ഗാലയിൽ പ്രണയാതുരരായി പ്രിയങ്ക ചോപ്രയും നിക് ജൊനാസും

പ്രിയങ്കയുടെ വസ്ത്രത്തെ ചിലർ കളിയാക്കുമ്പോൾ അതു രൂപപ്പെടുത്താൻ വേണ്ടിവന്ന കഠിനാധ്വാനം ചെറുതല്ല. 1,500 മണിക്കൂറുകൾ എടുത്താണ് ഡിസൈനർ മരിയ ഗ്രാസിയ ചിയുരി പ്രിയങ്കയുടെ വസ്ത്രം തയ്യാറാക്കിയത്. 1980 കളിലെ അമേരിക്കൻ ടിവി ഷോയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മരിയ ഈ വസ്ത്രം ഒരുക്കിയത്. വസ്ത്രം തയ്യാറാക്കിയതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഭർത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക ഇത്തവണ മെറ്റ് ഗാലയുടെ റെഡ് കാർപെറ്റ് വേദിയിൽ എത്തിയത്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.

View this post on Instagram

Met 2019

A post shared by Priyanka Chopra Jonas (@priyankachopra) on

കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക് ജൊനാസും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷം ഇരുവരും ഒരുമിച്ച് പല വേദികളിലും എത്തി. ഇതിനുപിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പരക്കുകയും ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു പ്രിയങ്ക-നിക് വിവാഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook