ഫാഷൻ ബ്രാൻഡുകളോട് പ്രിയങ്ക ചോപ്രയ്ക്ക് പ്രിയം ഏറെയാണ്. വിദേശത്തുനിന്നും ഇന്ത്യയിലേക്ക് ഏതാനും ദിവസം മുൻപ് പ്രിയങ്ക എത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിലാണ് പ്രിയങ്ക വന്നിറങ്ങിയത്.

സ്കൈ ബ്ലൂ പാന്റ്സും വൈറ്റ് കാമിസോളും അതിനു പുറത്തായി ഐവറി ജാക്കറ്റും ആയിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. വസ്ത്രത്തിനു അനുയോജ്യമായ ഒരു ഫെൻഡി ബാഗും പ്രിയങ്കയുടെ കൈയ്യിൽ ഉണ്ടായിരുന്നു.

എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ പ്രിയങ്കയുടെ ബാഗിന്റെ വില കേട്ട് ആരാധകർ ഞെട്ടിയിരുന്നു. 3.61 ലക്ഷമാണ് ഈ ബാഗിന്റെ വില. ഇപ്പോഴിതാ പ്രിയങ്ക കാലിൽ ഇട്ടിരുന്ന ഷൂസിന്റെ വിലയും പുറത്തുവന്നിരിക്കുന്നു. 56,000 രൂപ വിലയുളള ഷൂസ് ആണ് പ്രിയങ്ക ഇട്ടിരുന്നത്. ഇതിനു മുൻപും പല തവണ പ്രിയങ്ക ഈ ഷൂ ധരിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ 56,000 രൂപയുടെ ഷൂ ആണ് പ്രിയങ്ക തിരഞ്ഞെടുത്തതെങ്കിൽ മടങ്ങിപ്പോയപ്പോൾ പ്രിയങ്ക ഇട്ടിരുന്നത് 59,000 രൂപയുടെ ഷൂ ആണ്. യുഎസ് ടെലിവിഷൻ ഷോയായ ക്വാണ്ടിക്കോ സീസൺ 3 യുടെ ഷൂട്ടിങ്ങിന് അയർലൻഡിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഈ ഷൂ പ്രിയങ്കയുടെ കാലിൽ പാപ്പരാസികൾ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ