പ്രിയങ്ക ചോപ്രയുടെ ദിയോ ലെപേഡ് സ്വെറ്റ്ഷർട്ടിന്റെ വില കേട്ട് ഞെട്ടി ആരാധകർ

പ്രിയങ്കയുടെ സ്റ്റൈലിഷ് വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

priyanka chopra, actress, ie malayalam

ഭർത്താവ് നിക് ജോനാസിന്റെ ബെർത്ത്ഡേ ആഘോഷിക്കാൻ ന്യൂയോർക്കിലേക്ക് പോയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ ഏതാനും മാസങ്ങളായി ലണ്ടനിൽ ഷൂട്ടിങ്ങിലായിരുന്നു താരം. ഷൂട്ടിങ് തിരക്കുകളിൽനിന്നും മാറി ഭർത്താവിനൊപ്പം ജന്മദിനം ആഘോഷിക്കാനാണ് പ്രിയങ്ക ന്യൂയോർക്കിലേക്ക് പോയത്.

ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രിയങ്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ക്രിസ്റ്റ്യൻ ദിയോയുടെ സ്വെറ്റ്ഷർട്ടും റ്റൈറ്റ്സുമായിരുന്നു പ്രിയങ്കയുടെ വേഷം. പ്രിയങ്കയുടെ സ്റ്റൈലിഷ് വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ഏകദേശം നാലു ലക്ഷം വില വരുന്ന വസ്ത്രമാണ് പ്രിയങ്ക ധരിച്ചത്. പ്രീ-ഫാൾ 2021 കളക്ഷനിലുളളതാണ് ഈ വസ്ത്രം. 3,88,284 രൂപയാണ് വസ്ത്രത്തിന്റെ വില.

priyanka chopra, actress, ie malayalam

ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം. 2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്റർനെറ്റ് ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും.

Read More: കരീന കപൂറിന്റെ ടീ ഷർട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Priyanka chopra in dior leopard sweatshirt price

Next Story
നീണ്ട, തിളക്കമുള്ള മുടി വേണോ? ഇതാ ചില വഴികൾskin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X