Latest News

‘പാരിസിലെ ഒരു സായാഹ്നം’, ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര

ഇഫിൽ ടവറിനു മുന്നിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്

കഴിഞ്ഞ ദിവസമാണ് പാരിസിൽ നടന്ന ഗ്ലോബൽ സിറ്റിസൺ ലൈവ് ഇവന്റിൽ പ്രിയങ്ക ചോപ്ര പങ്കെടുത്തത്. പാരിസിൽ നിന്നും പ്രിയങ്ക പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

“പാരിസിലെ ഒരു സായാഹ്നം” എന്ന് കുറിച്ചുകൊണ്ടാണ് ഭൂമിയുടെ തീമിൽ വരുന്ന ഗൗൺ ധരിച്ചുള്ള ചിത്രം പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇഫിൽ ടവറിനു മുന്നിൽ നിന്നാണ് ഫൊട്ടോ എടുത്തിരിക്കുന്നത്.

സെൻഡായയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ലോ റോച്ചാണ് പ്രിയങ്കയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ലോറി സാനോലെറ്റിയുടെയും മോർഗൻ മാർട്ടിനിയുടെയുമാണ് ഹെയർ സ്റ്റൈലും മേക്കപ്പും. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഡിസൈനർ പ്രബാൽ ഗുരുങ് ആണ് ഭൂമിയുടെ തീമിലുള്ള വസ്ത്രം ഡിസൈൻ ചെയ്തത്.

Also Read: അതീവ ഗ്ലാമറസായി താരപുത്രി; ചിത്രങ്ങൾ വൈറൽ

ഈയിടെ ഭർത്താവ് നിക്ക് ജോനാസിന് പ്രിയങ്ക പിറന്നാൾ സർപ്രൈസ് നൽകിയതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. അഞ്ചു തട്ടിലുളള കേക്കാണ് പ്രിയങ്ക നിക്കിനായി ഒരുക്കിയത്. ജൊനാസ് ബ്രദേഴ്സിന്റെ കൺസേർട്ടിനിടയിലാണ് നിക്കിനെ തേടി പ്രിയങ്കയുടെ പിറന്നാൾ സർപ്രൈസ് എത്തിയത്. 

ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം. 2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്റർനെറ്റ് ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Priyanka chopra global citizen event paris photos

Next Story
അതീവ ഗ്ലാമറസായി താരപുത്രി; ചിത്രങ്ങൾ വൈറൽShah Rukh Khan, Suhaha Khan, SRK, Happy birthday Suhana Khan, Aryan Khan, Gauri Khan, Abram Khan
The moderation of comments is automated and not cleared manually by malayalam.indianexpress.com