ഓസ്കർ വേദിയിലെത്തിയ പ്രിയങ്ക ചോപ്രയുടെ ഫാഷനും സ്റ്റൈലും ബോളിവുഡിൽ മാത്രമല്ല, ഫാഷൻ പ്രേമികൾ മുഴുവൻ ചർച്ച ചെയ്യുകയാണ്. റെഡ് കാർപ്പറ്റിൽ തിളങ്ങിയ പ്രിയങ്കയുടെ ഫാഷന് പിന്നാലെ പോയപ്പോഴും എല്ലാ കണ്ണുകളും തിരഞ്ഞത് ദീപിക പദുകോണിനെ കൂടിയായിരുന്നു. ഓസ്കറിന് മുൻപുളള പാർട്ടിയിൽ കണ്ട ദീപികയെ പിന്നെ ആരാധകർ കണ്ടത് ഓസ്കറിനു ശേഷം നടത്തുന്ന വാനിറ്റി ഫെയർ പാർട്ടിയിലാണ്.

ഹോളിവുഡിലെ അഭിമാന ചടങ്ങിന് പ്രിയങ്കയും ദീപികയും എത്തിയത് ഇപ്പോൾ തന്നെ ഫാഷൻ ലോകത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. രണ്ടുപേരും വാനിറ്റി ഫെയറിനായി തിരഞ്ഞെടുത്തത് കറുപ്പ് നിറത്തിലുളള​ ഗൗൺ ആണെന്നതാണ് കൗതുകകരം.

ഓസ്കറിന്റെ റെഡ് കാർപ്പറ്റിൽ വെളളയും സിൽവറും ചേർന്ന സ്ട്രാപ്‌ലെസ് ഗൗൺ അണിഞ്ഞ് പ്രശംസ പിടിച്ചുപറ്റിയ പ്രിയങ്ക വാനിറ്റി ഫെയറിൽ തിളക്കമാർന്ന നീളൻ കറുത്ത ഗൗണിലാണ് എത്തിയത്. കറുപ്പും സ്വർണ നിറവും ചേർന്ന വസ്ത്രമണിഞ്ഞാണ് ദീപിക എല്ലാവരുടെയും ഹൃദയം കവർന്നത്.

പറന്നു അലസമായി കിടക്കുന്ന ബ്രൗൺ തലമുടിയും മേക്കപ്പ് ഇല്ലെന്ന് തന്നെ തോന്നിക്കുന്നതുമായിരുന്നു ദീപികയുടെ സ്റ്റൈൽ. റെഡ് കാർപറ്റിലെ പോലെതന്നെ മിനിമൽ മേക്കപ്പും ഇടതു വശത്തേക്ക് പകുത്ത നീളൻ തലമുടിയായിരുന്നു പ്രിയങ്കയുടെ ഹൈലൈറ്റ്.

പ്രിയങ്കയ്‌ക്കും ദീപികയ്‌ക്കും ഹോളിവുഡിലെ ഭാഗ്യ വർഷമാണ് ഇത്. ദീപികയുടെ ട്രിപ്പിൾ എക്‌സ്(xXx) 2017ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഖ്വാൻടികോ എന്ന ടെലിസീരിയലിലൂടെ പ്രിയങ്കയുടെ അഭിനയത്തിന് പീപ്പിൾ ചോയ്‌സ് അവാർഡും ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook