scorecardresearch

ഈ വരവാണ് മാസ്സ്; ആരാധകരെ ആവേശത്തിലാക്കി പ്രിയങ്കയുടെ മന്ദാകിനി ലുക്ക്

'ദി സ്കൈ ഈസ് പിങ്ക്' (2019), 'ദി വൈറ്റ് ടൈഗർ' (2021) എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നടിയുടെ തിരിച്ചുവരവിൽ ആരാധകർ ഏറെ ആവേശത്തിലാണ്.

'ദി സ്കൈ ഈസ് പിങ്ക്' (2019), 'ദി വൈറ്റ് ടൈഗർ' (2021) എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നടിയുടെ തിരിച്ചുവരവിൽ ആരാധകർ ഏറെ ആവേശത്തിലാണ്.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priyanka Copra Latest FI

പ്രിയങ്ക ചോപ്ര

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ജോനാസ് ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എസ്.എസ്. രാജമൗലിയുടെ 'വാരണാസി'യിൽ 'മന്ദാകിനി' എന്ന കഥാപാത്രത്തിലൂടെയാണ് ഈ തിരിച്ചു വരവ്. കഴിഞ്ഞ രാത്രി ഹൈദരാബാദിൽ വച്ച് ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരുന്നു. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവർ ഇതിൽ പങ്കെടുത്തിരുന്നു. എന്നാൽ ഏവരെയും ആകർഷിച്ചത് പ്രിയങ്കയുടെ ദേസി ഗോൾ ലുക്കാണ്. അനാമിക ഖന്നയുടെ കസ്റ്റം-ഡിസൈൻ ചെയ്ത ഐവറി ലെഹംഗ അണിഞ്ഞാണ് പ്രിയങ്ക പരിപാടിയിൽ പങ്കെടുത്തത്. താരത്തിൻ്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 

Advertisment
Priyanka Chopra Latest
Caption

പ്രിയങ്കയുടെ ഭർത്താവും ഗായകനുമായി നിക് ജോനാസിനും ഭാര്യയുടെ സൗന്ദര്യത്തിൽ നിന്ന് കണ്ണെടുക്കാനേ സാധിക്കുന്നില്ല. ഓ മൈ ഗോഡ് എന്ന് പറയുമ്പോൾ എല്ലാവർക്കും വേണ്ടി ഞാൻ സംസാരിക്കുന്നതായി തോന്നുന്നു എന്നാണ് നിക് ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിരിക്കുന്നത്. 

Priyanka Chopra Latest

അമി പട്ടേലാണ് പ്രിയങ്കയുടെ ഈ ലുക്കിനെ പിന്നിലെ സ്റ്റൈലിസ്റ്റ്.  ലേസ് എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ലെഹംഗയിൽ തന്നെ ഗോൾഡൻ ബ്രോക്കേഡ് വർക്കുകൾ ചെയ്തിരിക്കുന്നു.  അവയ്ക്ക് ഇണങ്ങും വിധം സ്വർണ്ണ വളകൾ, വലിയ നെക്ലേസ്, അതിന് ചേരുന്ന മാങ് ടിക്ക, കമ്മലുകൾ എന്നിവ ധരിച്ചിട്ടുണ്ട് . സ്വർണ്ണ നിറത്തിലുള്ള ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച അയഞ്ഞ ഫിഷ്‌ടെയിൽ ബ്രെയ്‌ഡ് ഈ ലുക്കിന് ഒരു രാജകീയ പ്രഭയാണ് നൽകിയിരിക്കുന്നത്. ബ്ലഷ്, ന്യൂഡ് ഗ്ലോസി ലിപ്സ് എന്നിവയോടുകൂടിയ മൃദുവായ ഡ്യൂയി മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: 50കളിലും തിളക്കമുള്ള ചർമ്മം നേടാൻ സഹായിച്ചത് ഈ എണ്ണയാണ്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു

Advertisment

Priyanka Chopra Latest

ഈ ലുക്കിലുള്ള ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് 'ദോസ്താന' താരം ഇങ്ങനെ കുറിച്ചിരിക്കുന്നു, “എൻ്റെ ഉള്ളിലെ ദേവിയെ പുറത്തുകൊണ്ടുവരുന്നു."

Also Read: വെൺമയിൽ വിരിഞ്ഞ സൗന്ദര്യം; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് രജിഷ

Priyanka Chopra Latest

'ദി സ്കൈ ഈസ് പിങ്ക്' (2019), 'ദി വൈറ്റ് ടൈഗർ' (2021) എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നടിയുടെ തിരിച്ചുവരവിൽ ആരാധകർ ഏറെ ആവേശത്തിലാണ്.  

Also Read: ഒരു നുള്ള് മഞ്ഞൾപ്പൊടി മതി, തിളക്കമുള്ള ചർമ്മത്തിന് കരീനയുടെ ഹെർബൽ ഫെയ്സ്പാക്ക്

Priyanka Chopra Latest

രാജമൗലിയുടെ 'വാരണാസി' 2027-ൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്, മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയ പ്രമുഖ താരങ്ങളുടെ ശക്തമായ ഒരു നിര ഇതിൽ അണിനിരക്കുന്നുണ്ട്. പ്രിയങ്ക ചോപ്രയുടെ ക്യാരക്ടർ പോസ്റ്റർ അവതരിപ്പിക്കുമ്പോൾ, "ആഗോള തലത്തിൽ ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച വനിത. തിരികെ സ്വാഗതം, ദേസി ഗേൾ!" എന്നാണ് അഭിസംബോധന ചെയ്തത്.  

Read More: ഒരു വിൻ്റേജ് ഓർമ; അമ്മൂമ്മയുടെ 26 വർഷം പഴക്കമുള്ള സാരിയണിഞ്ഞ് നമിത

Priyanka Chopra Fashion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: