ആരാധകരുടെ മനം കവർന്ന് താരസുന്ദരി പ്രിയങ്ക ചോപ്ര. സിനിമയിലെയും അവാർഡ് നിശകളിലെയും താരത്തിന്റെ വസ്ത്രധാരണം ആാരധകർക്കിടയിൽ ചർച്ചയാവാറുണ്ട്. മെറ്റ് ഗാലയിലെ താരത്തിന്റെ വസ്ത്രം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് ചിത്രമായ ബേവാച്ചിന്റെ പ്രമോഷനിടിയിലെ താരത്തിന്റെ വസ്ത്രധാരണവും ഏവരുടെയും മനം കവർന്നിരുന്നു. ഫാഷനിൽ വീണ്ടും തരംഗമാവുകയാണ് പ്രിയങ്ക. കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്സ് ഓഫ് അമേരിക്കയുടെ അവാർഡ് ദാനത്തിനെത്തിയ പ്രിയങ്കയാണ് ഫാഷൻ ലോകത്തെ ഇപ്പോഴത്തെ സംസാര വിഷയം.
കറുപ്പ് നിറത്തിലുളള വസ്ത്രങ്ങളണിഞ്ഞ് എത്തിയ പ്രിയങ്ക അവാർഡ് നിശയിൽ ഏവരുടെയും ശ്രദ്ധ നേടുകയായിരുന്നു. വസ്ത്രധാരണത്തിനൊപ്പം താരത്തിന്റെ ഹെയർ സ്റ്റൈലും ശ്രദ്ധേയമായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെ അവാർഡിനെത്തിയ ചിത്രങ്ങൾ പങ്ക്വച്ചിട്ടുണ്ട്.
Dear NYC, are you ready for this tonight? with @MichaelKors for #cfdaawards pic.twitter.com/L6UaD0eyUQ
— PRIYANKA (@priyankachopra) June 6, 2017
Thank u for a lovely evening @MichaelKors you're an absolute gentleman. @CFDA pic.twitter.com/wQAyulAWiP
— PRIYANKA (@priyankachopra) June 6, 2017