scorecardresearch

പ്രിയ ധരിച്ച ഈ മുഗൾ സൽവാർ സ്യൂട്ടിന്റെ വിലയറിയാമോ?

ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ഈ സ്യൂട്ട് ഒരു മികച്ച പാർട്ടിവെയറാണ്

ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ഈ സ്യൂട്ട് ഒരു മികച്ച പാർട്ടിവെയറാണ്

author-image
Lifestyle Desk
New Update
Priya Varrier, Priya Photoshoot, Priya Varrier

Priya Varrier/ Instagram

മികച്ച ഫാഷൻ ട്രെൻഡുകൾ പിന്തുണടരുന്ന താരങ്ങളിലൊരാളാണ് പ്രിയ വാര്യർ. വ്യത്യസ്തമായ വസ്ത്രങ്ങൾ പരീക്ഷിക്കാറുള്ള പ്രിയ ഫാഷൻ പ്രേമികളുടെ ഇഷ്ട നടിയാണ്. സോഷ്യൽ മീഡിയയിൽ വളരയെധികം സജീവമായ പ്രിയ ഇടയ്ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗ്രീൻ സൽവാറിലുള്ള പ്രിയയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

Advertisment

'കൊള്ള' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് പ്രിയ പകർത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. ഖാലിദാർ വെൽവറ്റിൽ ഒരുങ്ങിയ കുർത്തയും വെൽവറ്റ് ഫർഷിയുമാണ് പ്രിയ അണിഞ്ഞത്. വീവേസ് സ്റ്റോറി എന്ന സൈറ്റിൽ നിന്നാണ് താരം സ്യൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. മുഗൾ ടച്ചോടു കൂടി ഡിസൈൻ ചെയ്ത സ്യൂട്ടിൽ നിറയെ കൈ കൊണ്ട് മാത്രം ചെയ്തെടുത്ത എംബ്രായിട്രി വർക്കുകൾ എന്ന പ്രത്യേകത കൂടിയുണ്ട്. ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ഈ സ്യൂട്ട് ഒരു മികച്ച പാർട്ടിവെയറാണ്. 28,990 രൂപയാണ് ഈ മുഗൾ ടച്ച് സൽവാറിന്റെ വില.

വളരെ മിനിമൽ ആഭരങ്ങളാണ് വസ്ത്രത്തിനൊപ്പം പ്രിയ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഒരു ലോങ്ങ് ഇയറിങ്ങും ജുട്ടിയും ലുക്കിന് പൂർണത നൽകുന്നു. നീതു ജയപ്രകാശ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയത് സാം.

Advertisment

ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത 'അഡാർ ലവ്' എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി.

'ഫോർ ഇയേർസ്' എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് പ്രിയ തിരിച്ചെത്തിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു പ്രിയയുടെ നായകൻ. വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൈവ്, രജിഷ് കേന്ദ്ര കഥാപാത്രമായി എത്തിയ കൊള്ള എന്നിവയാണ് പ്രിയയുടെ പുതിയ ചിത്രങ്ങൾ.

Priya Warrier Fashion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: