മാലിദീപ് യാത്രയിലാണ് മലയാളത്തിലെ മുൻനിര താരങ്ങളിലൊരാളായ പ്രിയ വാര്യർ. ട്രിപ്പിനിടയിൽ പ്രിയ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫാഷൻ വളരെ മികച്ച രീതിയിൽ പിന്തുടരുന്ന താരങ്ങളിലൊരാളാണ് പ്രിയ. മാലിദീപ് യാത്രയ്ക്കിടയിലും പ്രിയയുടെ ഫാഷൻ സ്റ്റൈലും വൈറലാകുന്നുണ്ട്.
പിങ്ക് നിറത്തിലുള്ള ലെയ്സ് വർക്കുകൾ നിറഞ്ഞ ക്രോപ്പ് ടോപ്പും ഷോർട്സുമാണ് പ്രിയ അണിഞ്ഞത്. വളരെ മിനിമലായ ആക്സസ്സറീസാണ് പ്രിയ സ്റ്റൈൽ ചെയ്തിരിക്കുന്നത്. പ്രിയയുടെ ബീച്ച് വെയർ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലുലും സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കാണ് പ്രിയ പോയത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ‘ഫോർ ഇയേർസ്’ എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് പ്രിയ തിരിച്ചെത്തിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു പ്രിയയുടെ നായകൻ.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം അഭിനയിക്കുന്ന
‘ലൈവ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. ‘ഒരുത്തീ’ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈവ്’.