ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ പ്രിയ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.തമിഴ് പൊൺകൊടിയായി അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വൈലെറ്റ് നിറത്തിലുള്ള പട്ടുസാരിയാണ് പ്രിയ ധരിച്ചിരിക്കുന്നത്. അതിനൊപ്പം വളരെ ട്രഡീഷ്‌ണലായ ആഭരണങ്ങളാണ് സ്റ്റൈൽ ചെയ്‌തത്.
സ്‌മിജി സ്റ്റൈലിങ്ങ് നിർവഹിച്ചപ്പോൾ മേക്കപ്പ് ചെയ്‌തിരിക്കുന്നത് ഉണ്ണി പി എസ് ആണ്.വീവർ സ്റ്റോറിയിൽ നിന്നാണ് സാരി തിരഞ്ഞെടുത്തിരിക്കുന്നത്. പ്യുവർ അല്യൂറിന്റെയാണ് ആഭരണങ്ങൾ. ചിത്രങ്ങൾ പകർത്തിയത് പളനിയപ്പൻ സുബ്രഹ്മണ്യം.
‘ഫോർ ഇയേർസ്’ എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് പ്രിയ തിരിച്ചെത്തിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു പ്രിയയുടെ നായകൻ.മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം അഭിനയിക്കുന്ന’ലൈവ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. ‘ഒരുത്തീ’ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈവ്’.